Section

malabari-logo-mobile

കോവിഡ് 19: മലപ്പുറം ജില്ലയില്‍ ഇന്ന് 1,298 പേര്‍ക്ക് രോഗബാധ; 1,572 പേര്‍ക്ക് രോഗമുക്തി

HIGHLIGHTS : Test positivity rate is 9% 1,273 through direct contact Health workers03 For 17 people without knowing the source 16,507 people were treated fo...

മലപ്പുറം ജില്ലയില്‍ ഇന്ന് 1,298 പേര്‍കൂടി വൈറസ് ബാധ സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ഒന്‍പത് ശതമാനമാണ് കോവിഡ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക്. രോഗബാധിതരുടെ എണ്ണത്തില്‍ നേരിയ കുറവുണ്ടെങ്കിലും നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ രോഗബാധിതരാകുന്നവരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യം ജില്ലയില്‍ തുടരുകയാണ്. ബുധനാഴ്ച വൈറസ്ബാധിതരായവരില്‍ 1,273 പേര്‍ക്കും നേരിട്ടുള്ള സമ്പര്‍ക്കത്തിലാണ് വൈറസ്ബാധ.

ഉറവിടമറിയാതെ 17 പേര്‍ക്കും മൂന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്നും ജില്ലയിലെത്തിയ അഞ്ച് പേര്‍ക്കും വൈറസ്ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. അതിനിടെ ജില്ലക്ക് ആശ്വാസമായി 1,572 പേര്‍ ബുധനാഴ്ച രോഗമുക്തരായതായി. ഇതോടെ വിദഗ്ധ ചികിത്സക്ക് ശേഷം രോഗവിമുക്തരായവരുടെ എണ്ണം ജില്ലയില്‍ 5,22,387 പേരായി. 54,799 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തില്‍ കഴിയുന്നത്.

sameeksha-malabarinews

ജില്ലയില്‍ 16,507 പേരാണ് ചികിത്സയില്‍ കഴിയുന്നത്. കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 770 പേരും കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളില്‍ 283 പേരും 101 പേര്‍ കോവിഡ് സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളിലുമാണ്. തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ക്കു കീഴിലുള്ള ഡൊമിസിലിയറി കെയര്‍ സെന്ററുകളില്‍ 119 പേരും ശേഷിക്കുന്നവര്‍ വീടുകളിലും മറ്റുമായി നിരീക്ഷണത്തില്‍ കഴിയുന്നു.

ജില്ലയില്‍ 34.05 ലക്ഷം ഡോസ് കോവിഡ് പ്രതിരോധ വാക്സിനുകള്‍ വിതരണം ചെയ്തു

മലപ്പുറം ജില്ലയില്‍ ചൊവ്വാഴ്ച വൈകീട്ട് വരെ 34 ലക്ഷത്തിലധികം ഡോസ് കോവിഡ് പ്രതിരോധ വാക്‌സിന്‍ വിതരണം ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. 18 വയസിനു മുകളില്‍ പ്രായമുള്ള അര്‍ഹരായവര്‍ക്ക് 34,04,949 ഡോസ് വാക്‌സിനുകളാണ് വിതരണം ചെയ്തത്. ഇതില്‍ 25,64,683 പേര്‍ക്ക് ആദ്യ ഡോസും 8,40,266 രണ്ട് ഘട്ട വാക്സിനുകളുമാണ് നല്‍കിയത്. ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ വാക്സിന്‍ വിതരണം പുരോഗമിക്കുകയാണെന്നും സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരം ഏര്‍പ്പെടുത്തിയ സൗകര്യങ്ങള്‍ എല്ലാവരും ഉപയോഗപ്പെടുത്തണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഓര്‍മ്മിപ്പിച്ചു.

നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ രോഗബാധിതരാകുന്നവര്‍ വര്‍ധിക്കുന്ന സാഹചര്യം ഗൗരവത്തോടെ കാണണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന ആവര്‍ത്തിച്ച് അറിയിച്ചു. രോഗ വ്യാപന സാധ്യത തിരിച്ചറിഞ്ഞ് സ്വയം പ്രതിരോധമൊരുക്കുകയും ആരോഗ്യ ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കുകയും വേണം. ഏതെങ്കിലും വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളുണ്ടായാല്‍ നേരിട്ട് ആശുപത്രികളില്‍ പോകാതെ അടുത്തുള്ള ആരോഗ്യ കേന്ദ്രം, ജില്ലാതല കണ്‍ട്രോള്‍ സെല്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരുമായി ഫോണില്‍ ബന്ധപ്പെട്ട് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കേണ്ടതാണെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

ജില്ലാതല കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.

മലപ്പുറം ജില്ലയില്‍ ഇന്ന് രോഗബാധിതരായവരുടെ പ്രാദേശികാടിസ്ഥാനത്തിലുള്ള എണ്ണം

എ.ആര്‍ നഗര്‍ 12
ആലങ്കോട് 10
ആലിപ്പറമ്പ് 04
അമരമ്പലം 07
ആനക്കയം 26
അങ്ങാടിപ്പുറം 22
അരീക്കോട് 18
ആതവനാട് 12
ഊരകം 13
ചാലിയാര്‍ 15
ചീക്കോട് 02
ചേലേമ്പ്ര 04
ചെറിയമുണ്ടം 04
ചെറുകാവ് 05
ചോക്കാട് 15
ചുങ്കത്തറ 09
എടക്കര 08
എടപ്പറ്റ 02
എടപ്പാള്‍ 24
എടരിക്കോട് 08
എടവണ്ണ 08
എടയൂര്‍ 12
ഏലംകുളം 07
ഇരിമ്പിളിയം 09
കാലടി 05
കാളികാവ് 20
കല്‍പകഞ്ചേരി 04
കണ്ണമംഗലം 09
കരുളായി 03
കരുവാരക്കുണ്ട് 18
കാവനൂര്‍ 18
കീഴാറ്റൂര്‍ 08
കീഴുപറമ്പ് 13
കോഡൂര്‍ 08
കൊണ്ടോട്ടി 13
കൂട്ടിലങ്ങാടി 11
കോട്ടക്കല്‍ 12
കുറുവ 12
കുറ്റിപ്പുറം 12
കുഴിമണ്ണ 05
മക്കരപ്പറമ്പ് 09
മലപ്പുറം 60
മമ്പാട് 09
മംഗലം 07
മഞ്ചേരി 37
മങ്കട 28
മാറാക്കര 24
മാറഞ്ചേരി 02
മേലാറ്റൂര്‍ 05
മൂന്നിയൂര്‍ 14
മൂര്‍ക്കനാട് 33
മൂത്തേടം 03
മൊറയൂര്‍ 07
മുതുവല്ലൂര്‍ 02
നന്നമ്പ്ര 13
നന്നംമുക്ക് 10
നിലമ്പൂര്‍ 12
നിറമരുതൂര്‍ 02
ഒതുക്കുങ്ങല്‍ 06
ഒഴൂര്‍ 06
പള്ളിക്കല്‍ 12
പാണ്ടിക്കാട് 73
പരപ്പനങ്ങാടി 13
പറപ്പൂര്‍ 04
പെരിന്തല്‍മണ്ണ 11
പെരുമണ്ണ ക്ലാരി 01
പെരുമ്പടപ്പ് 06
പെരുവള്ളൂര്‍ 16
പൊന്മള 23
പൊന്മുണ്ടം 02
പൊന്നാനി 18
പൂക്കോട്ടൂര്‍ 31
പോരൂര്‍ 18
പോത്തുകല്ല് 24
പുലാമന്തോള്‍ 12
പുളിക്കല്‍ 02
പുല്‍പറ്റ 10
പുറത്തൂര്‍ 05
പുഴക്കാട്ടിരി 05
താനാളൂര്‍ 05
താനൂര്‍ 07
തലക്കാട് 12
തവനൂര്‍ 05
താഴേക്കോട് 03
തേഞ്ഞിപ്പലം 10
തെന്നല 08
തിരുനാവായ 13
തിരുവാലി 10
തൃക്കലങ്ങോട് 11
തൃപ്രങ്ങോട് 03
തുവ്വൂര്‍ 24
തിരൂര്‍ 22
തിരൂരങ്ങാടി 17
ഊര്‍ങ്ങാട്ടിരി 18
വളാഞ്ചേരി 12
വളവന്നൂര്‍ 02
വള്ളിക്കുന്ന് 16
വട്ടംകുളം 19
വാഴക്കാട് 11
വാഴയൂര്‍ 20
വഴിക്കടവ് 05
വെളിയങ്കോട് 02
വേങ്ങര 12
വെട്ടത്തൂര്‍ 06
വെട്ടം 01
വണ്ടൂര്‍ 22

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!