Section

malabari-logo-mobile

കോവിഡ് 19: മലപ്പുറം ജില്ലയില്‍ ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 14.65 ശതമാനം 1,925 പേര്‍ക്ക് രോഗബാധ; 2,653 പേര്‍ക്ക് രോഗമുക്തി

HIGHLIGHTS : 1,885 through direct contact Health workers0 For 32 people without knowing the source 26,609 people were treated for the disease A total of 64,...

മലപ്പുറം: ജില്ലയില്‍ ഇന്ന് 14.65 ശതമാനം കോവിഡ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് രേഖപ്പെടുത്തിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. 1,925 പേര്‍ക്കാണ് തിങ്കളാഴ്ച വൈറസ്ബാധ സ്ഥിരീകരിച്ചത്. 2,653 പേര്‍ കോവിഡ് ബാധക്കുശേഷം രോഗമുക്തരായി. ഇതോടെ വിദഗ്ധ പരിചരണത്തിനു ശേഷം ജില്ലയില്‍ കോവിഡ് വിമുക്തരായി സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തിയവരുടെ എണ്ണം 3,82,505 പേരായി.

രോഗബാധ സ്ഥിരീകരിച്ചവരില്‍ 1,885 പേര്‍ രോഗികളുമായി നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ വൈറസ് ബാധിതരായവരാണ്. 32 പേര്‍ക്ക് വൈറസ്ബാധയുണ്ടായതിന്റെ ഉറവിടം കണ്ടെത്താനായിട്ടില്ല. വിദേശത്തു നിന്നെത്തിയ ഒരാള്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് ജില്ലയില്‍ തിരിച്ചെത്തിയ ഏഴ് പേര്‍ക്കും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. 64,291 പേര്‍ ജില്ലയില്‍ ഇപ്പോള്‍ നിരീക്ഷണത്തില്‍ കഴിയുന്നു.

sameeksha-malabarinews

26,609 പേരാണ് ജില്ലയിലിപ്പോള്‍ കോവിഡ് ബാധിതരായി ചികിത്സയിലുള്ളത്. കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 785 പേരും കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളില്‍ 521 പേരും 162 പേര്‍ കോവിഡ് സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളിലുമാണ്. തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്കു കീഴിലുള്ള പ്രത്യേക താമസ കേന്ദ്രങ്ങളായ ഡൊമിസിലിയറി കെയര്‍ സെന്ററുളില്‍ 444 പേരും ശേഷിക്കുന്നവര്‍ വീടുകളിലും മറ്റുമായും നിരീക്ഷണത്തില്‍ കഴിയുന്നു. ജില്ലയില്‍ ഇതുവരെ 1,565 പേരാണ് കോവിഡ് ബാധിതരായി മരിച്ചത്.

ആരോഗ്യ സംരക്ഷണം സാമൂഹ്യ ഉത്തരവാദിത്തം: ജില്ലാ മെഡിക്കല്‍ ഓഫീസര്‍

മലപ്പുറം ജില്ലയില്‍ കോവിഡ് 19 വൈറസ് വ്യാപനത്തിന് തടയിടാന്‍ ആരോഗ്യ ജാഗ്രത കര്‍ശനമായി പാലിക്കണമെന്നും പൊതുജനാരോഗ്യ സംരക്ഷണം സാമൂഹ്യ ഉത്തരവാദിത്തമായി ഏറ്റെടുക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അഭ്യര്‍ഥിച്ചു. വൈറസ് ബാധയേല്‍ക്കാനുള്ള സാധ്യത സജീവമായി നില്‍ക്കുകയാണ്. പൊതു സമ്പര്‍ക്കത്തില്‍ നിന്ന് പരമാവധി മാറി നില്‍ക്കുന്നതിലൂടെ കോവിഡ് വ്യാപനം വലിയയളവില്‍ ചെറുക്കാനാകും. അത്യാവശ്യ ഘട്ടങ്ങളില്ലാതെ ഒരു കാരണവശാലും വീടുകളില്‍ നിന്ന് പുറത്തിറങ്ങരുതെന്നും വീടുകളില്‍ അതീവ ജാഗ്രത തുടരണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ആവര്‍ത്തിച്ച് അറിയിച്ചു.

ഏതെങ്കിലും വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളുണ്ടായാല്‍ അടുത്തുള്ള ആരോഗ്യ കേന്ദ്രം, ജില്ലാതല കണ്‍ട്രോള്‍ സെല്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരുമായി ഫോണില്‍ ബന്ധപ്പെടണമെന്നും ഒരു കാരണവശാലും നേരിട്ട് ആശുപത്രികളില്‍ പോകരുത്. ജില്ലാതല കണ്‍ട്രോള്‍ സെല്ലില്‍ വിളിച്ച് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കണം.
ജില്ലാതല കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.

മലപ്പുറം ജില്ലയില്‍ ഇന്ന് പ്രാദേശികാടിസ്ഥാനത്തില്‍ രോഗബാധിതരായവര്‍

എ.ആര്‍ നഗര്‍ 08
ആലങ്കോട് 18
ആലിപ്പറമ്പ് 27
അമരമ്പലം 30
ആനക്കയം 30
അങ്ങാടിപ്പുറം 19
അരീക്കോട് 31
ആതവനാട് 08
ഊരകം 19
ചാലിയാര്‍ 39
ചീക്കോട് 12
ചേലേമ്പ്ര 07
ചെറിയമുണ്ടം 12
ചെറുകാവ് 09
ചോക്കാട് 17
ചുങ്കത്തറ 21
എടക്കര 10
എടപ്പറ്റ 05
എടപ്പാള്‍ 17
എടരിക്കോട് 07
എടവണ്ണ 17
എടയൂര്‍ 13
ഏലംകുളം 18
ഇരിമ്പിളിയം 14
കാലടി 04
കാളികാവ് 05
കല്‍പകഞ്ചേരി 14
കണ്ണമംഗലം 11
കരുളായി 05
കരുവാരക്കുണ്ട് 07
കാവനൂര്‍ 07
കീഴാറ്റൂര്‍ 12
കീഴുപറമ്പ് 02
കോഡൂര്‍ 15
കൊണ്ടോട്ടി 23
കൂട്ടിലങ്ങാടി 45
കോട്ടക്കല്‍ 14
കുറുവ 74
കുറ്റിപ്പുറം 14
കുഴിമണ്ണ 23
മക്കരപ്പറമ്പ് 10
മലപ്പുറം 42
മമ്പാട് 17
മംഗലം 26
മഞ്ചേരി 79
മങ്കട 31
മാറാക്കര 10
മാറഞ്ചേരി 15
മേലാറ്റൂര്‍ 24
മൂന്നിയൂര്‍ 12
മൂര്‍ക്കനാട് 10
മൂത്തേടം 03
മൊറയൂര്‍ 17
മുതുവല്ലൂര്‍ 17
നന്നമ്പ്ര 03
നന്നംമുക്ക് 07
നിലമ്പൂര്‍ 101
നിറമരുതൂര്‍ 25
ഒതുക്കുങ്ങല്‍ 10
ഒഴൂര്‍ 03
പള്ളിക്കല്‍ 12
പാണ്ടിക്കാട് 20
പരപ്പനങ്ങാടി 06
പറപ്പൂര്‍ 19
പെരിന്തല്‍മണ്ണ 40
പെരുമണ്ണ ക്ലാരി 03
പെരുമ്പടപ്പ് 16
പെരുവള്ളൂര്‍ 31
പൊന്മള 13
പൊന്മുണ്ടം 02
പൊന്നാനി 30
പൂക്കോട്ടൂര്‍ 13
പോരൂര്‍ 08
പോത്തുകല്ല് 11
പുലാമന്തോള്‍ 20
പുളിക്കല്‍ 23
പുല്‍പ്പറ്റ 05
പുറത്തൂര്‍ 01
പുഴക്കാട്ടിരി 08
താനാളൂര്‍ 20
താനൂര്‍ 25
തലക്കാട് 12
തവനൂര്‍ 13
താഴേക്കോട് 10
തേഞ്ഞിപ്പലം 19
തെന്നല 01
തിരുനാവായ 15
തിരുവാലി 11
തൃക്കലങ്ങോട് 20
തൃപ്രങ്ങോട് 12
തുവ്വൂര്‍ 08
തിരൂര്‍ 25
തിരൂരങ്ങാടി 14
ഊര്‍ങ്ങാട്ടിരി 05
വളാഞ്ചേരി 16
വളവന്നൂര്‍ 17
വള്ളിക്കുന്ന് 19
വട്ടംകുളം 07
വാഴക്കാട് 37
വാഴയൂര്‍ 13
വഴിക്കടവ് 84
വെളിയങ്കോട് 13
വേങ്ങര 37
വെട്ടത്തൂര്‍ 08
വെട്ടം 07
വണ്ടൂര്‍ 31

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!