പരീക്ഷാ ഫലം
സി.ബി.സി.എസ്.എസ്. രണ്ടാം സെമസ്റ്റര്‍ എം.എസ് സി. ജിയോഗ്രഫി ഏപ്രില്‍ 2020 പരീക്ഷയുടെയും അവസാന വര്‍ഷ, മൂന്ന്, നാല് സെമസ്റ്റര്‍ എം.എ. ഫിലോസഫി ഏപ്രില്‍ 2020 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷയുടെയും ഫലം പ്രസിദ്ധീകരിച്ചു.
പരീക്ഷ
2016 മുതല്‍ പ്രവേശനം നാലാം വര്‍ഷ ബി.എച്ച്.എം. ഏപ്രില്‍ 2021 റഗുലര്‍ സപ്ലിമെന്ററി പരീക്ഷകള്‍ 12-ന് ആരംഭിക്കും.
ഒന്നാം സെമസ്റ്റര്‍ എം.എസ്സി. ബയോടെക്നോളജി നാഷണല്‍ സ്ട്രീം 2019 പ്രവേശനം ഡിസംബര്‍ 2019 പരീക്ഷകളും 2020 പ്രവേശനം ഡിസംബര്‍ 2020 പരീക്ഷകളും പുതുക്കിയ ടൈംടേബിള്‍ പ്രകാരം 9-ന് ആരംഭിക്കും.
മൂന്നാം സെമസ്റ്റര്‍ എം.എസ്സി. ഹെല്‍ത്ത് ആന്റ് യോഗ തെറാപ്പി 2016 മുതല്‍ പ്രവേശനം നവംബര്‍ 2020 റഗുലര്‍ സപ്ലിമെന്ററി പരീക്ഷകള്‍ 9-ന് ആരംഭിക്കും.
പരീക്ഷാ അപേക്ഷ
2019 പ്രവേശനം ഒന്നാം സെമസ്റ്റര്‍ ബി.ബി.എല്‍.എല്‍.ബി. (ഹോണേഴ്സ്), മൂന്ന് വര്‍ഷ എല്‍.എല്‍.ബി. യൂണിറ്ററി ഡിഗ്രി നവംബര്‍ 2020 സപ്ലിമെന്ററി പരീക്ഷകള്‍ക്ക് പിഴ കൂടാതെ 10 വരെയും 170 രൂപ പിഴയോടെ 12 വരെയും ഫീസടച്ച് 13 വരെ അപേക്ഷിക്കാം.
2016 പ്രവേശനം മൂന്നാം സെമസ്റ്റര്‍ എം.എസ്സി. ഹെല്‍ത്ത് ആന്റ് യോഗ തെറാപ്പി നവംബര്‍ 2020 സപ്ലിമെന്ററി പരീക്ഷക്ക് പിഴ കൂടാതെ 4 വരേയും 170 രൂപ പിഴയോടെ 5 വരേയും ഫീസടച്ച് 6 വരെ അപേക്ഷിക്കാം.




