Section

malabari-logo-mobile

കേരളത്തില്‍ ഇന്ന് 7201 പേര്‍ക്ക് കോവിഡ്

HIGHLIGHTS : തിരുവനന്തപുരം:കേരളത്തില്‍ ഇന്ന് 7201 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1042, കോഴിക്കോട് 971, തൃശൂര്‍ 864, തിരുവനന്തപുരം 719, ആലപ്പുഴ 696,...

തിരുവനന്തപുരം:കേരളത്തില്‍ ഇന്ന് 7201 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1042, കോഴിക്കോട് 971, തൃശൂര്‍ 864, തിരുവനന്തപുരം 719, ആലപ്പുഴ 696, മലപ്പുറം 642, കൊല്ലം 574, കോട്ടയം 500, പാലക്കാട് 465, കണ്ണൂര്‍ 266, പത്തനംതിട്ട 147, വയനാട് 113, ഇടുക്കി 108, കാസര്‍ഗോഡ് 94 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
28 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം കാട്ടാക്കട സ്വദേശി ദിനേശ് കുമാര്‍ (55), കാഞ്ഞിരംകുളം സ്വദേശി ദേവരാജ് (60), കൊല്ലം കരുനാഗപ്പള്ളി സ്വദേശി സോമനാഥന്‍ (64), കൊല്ലം സ്വദേശി താജുദ്ദീന്‍ (75), പത്തനംതിട്ട പെരിങ്ങനാട് സ്വദേശി ബിനുരാജ് (42), പത്തനംതിട്ട സ്വദേശി മുഹമ്മദ് മുസ്തഫ (81), കടമ്പനാട് സ്വദേശി വി.എം. ഡാനിയല്‍ (82), ആലപ്പുഴ മാരാരിക്കുളം സ്വദേശി ജോര്‍ജ് (77), ചേര്‍ത്തല സ്വദേശിനി ക്രിസ് (30), ചേര്‍ത്തല സ്വദേശി സോമസുന്ദരന്‍ പിള്ള (63), കരുവാറ്റ സ്വദേശി ബാലകൃഷ്ണന്‍ (69), കോട്ടയം മുല്ലശേരി സ്വദേശി ഗോപിനാഥന്‍ നായര്‍ (57), എറണാകുളം തേവര സ്വദേശിനി അമ്മിണി പുരുഷോത്തമന്‍ (63), പട്ടിമറ്റം സ്വദേശി കെ.എന്‍. ശശി (66), ഈസ്റ്റ് കൊച്ചി സ്വദേശി രാധാകൃഷ്ണന്‍ (72), വാരാപ്പുഴ സ്വദേശി തമ്പി (59), തൃശൂര്‍ മിനലൂര്‍ സ്വദേശി ഗോപാലന്‍ (62), ഇരിങ്ങാലക്കുട സ്വദേശി ശ്രീധരന്‍ (82), മുണ്ടൂര്‍ സ്വദേശിനി ബിന്ദു (48), മലപ്പുറം ചേലാക്കടവ് സ്വദേശി താമി (75), കളികാവ് സ്വദേശി മുഹമ്മദ് (70), വട്ടള്ളൂര്‍ സ്വദേശി കുഞ്ഞിമുഹമ്മദ് (80), കോഴിക്കോട് കാലാരിക്കല്‍ സ്വദേശി അബൂബക്കര്‍ (78) കണ്ണൂര്‍ ആന്തൂര്‍ സ്വദേശി സി.പി. അബ്ദു (59), ചേലാട് സ്വദേശി അബ്ദുള്‍ അസീസ് (85), തളിപ്പറമ്പ് സ്വദേശി മുഹമ്മദ് കുഞ്ഞി (55), പഴയങ്ങാടി സ്വദേശിനി മറിയം (61), കതിരൂര്‍ സ്വദേശിനി നഫീസ (60) എന്നിവരാണ് മരണമടഞ്ഞത്. ഇതോടെ ആകെ മരണം 1668 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!