കാസര്‍ഗോഡ്: ജ്വല്ലറി തട്ടിപ്പ് കേസില്‍ മഞ്ചേശ്വരം എംഎല്‍എ സി കമറുദ്ദീന്‍ അറസ്റ്റില്‍. വിശ്വാസ വഞ്ചനയുള്‍പ്പെടെ നിരവധി കുറ്റങ്ങള്‍ ചുമത്തിയാണ് അറസ്റ്റ്. ചന്ദേര പോലീസ് സ്‌റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത നാല് കേസുകളിലാണ് അറസ്റ്റ്. ചെയര്‍മാന്‍ എന്ന നിലയില്‍ തട്ടിപ്പില്‍ എം സി കമറുദ്ദീന് ഉത്തരവാദിത്തം ഉണ്ടെന്നും എസ് പി പ.വിവേക് കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു.
ശനിയാഴ്ച രാവിലെ മുതല്‍ കമറുദീനെ കാസര്‍ഗോഡ് എസ് പി ഓഫീസില്‍ വെച്ച് പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തുവരികയായിരുന്നു. ഇതുവരെ ഇരുനൂറിലേറെ പരാതികളാണ് കമറുദ്ദീനെതിരെ ലഭിതച്ചത്.


കേസില്‍ എം സി കമറുദ്ദീനെ സംരക്ഷിക്കില്ലെന്ന് ലീഗ് നേതൃത്വം നേരത്തെ വ്യക്തമാക്കിയിരുന്നു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കമറുദ്ദീനെ പിന്തുണക്കില്ലെന്ന് വ്യക്തമാക്കിയിരുന്നു. പൊതുപ്രവര്‍ത്തകനെന്ന നിലയില്‍ ജാഗ്ര കാണിക്കേണ്ടതായിരുന്നുവെന്നും ചെന്നിത്തല പറഞ്ഞിരുന്നു. കേസുകള്‍ വര്‍ധിച്ചിട്ടും കമറുദ്ദീനെതിരെ നടപടിയുണ്ടാവാതിരുന്ന സാഹചര്യത്തില്‍ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. അതേസയം കേസില്‍ മാനേജിംഗ് ഡയറക്ടറും ലീഗ് ജില്ലാ പ്രവര്‍ത്തക സമിതി അംഗവുമായ ടി കെ പൂക്കോയ തങ്ങളെ ഒമ്പത് മണിക്കൂര്‍ പോലീസ് ചോദ്യം ചെയ്തിരുന്നു.