Section

malabari-logo-mobile

കോഴിക്കോട് കണ്‍ട്രോള്‍ റൂം തുറക്കും ; മരണമടഞ്ഞ കുട്ടിയുടെ റൂട്ട് മാപ്പ് പുറത്തുവിടും

HIGHLIGHTS : കോഴിക്കോട് നിപ്പ ബാധിച്ച് ചാത്തമംഗലം സ്വദേശിയായ പന്ത്രണ്ട് വയസ്സുള്ള കുട്ടി മരിച്ചതിനെ തുടര്‍ന്ന് ഇന്ന് കോഴിക്കോട്ട് കണ്‍ട്രോള്‍റൂം തുടങ്ങും. കോഴി...

കോഴിക്കോട് നിപ്പ ബാധിച്ച് ചാത്തമംഗലം സ്വദേശിയായ പന്ത്രണ്ട് വയസ്സുള്ള കുട്ടി മരിച്ചതിനെ തുടര്‍ന്ന് ഇന്ന് കോഴിക്കോട്ട് കണ്‍ട്രോള്‍റൂം തുടങ്ങും. കോഴിക്കോട് ഗസ്റ്റ് ഹൗസിലായിരിക്കും കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കുക. ഇപ്പോള്‍ കോഴിക്കോട് ഇതുമായി ബന്ധപ്പെട്ട് ആരോഗ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം നടക്കുകയാണ്.

കൂടാതെ രോഗബാധിതനായി മരിച്ച കുട്ടിയുടെ റൂട്ട്മാപ്പ് തയ്യാറാക്കിയിട്ടുണ്ട്. ഇത് ഉടനെ പുറത്തുവിടം. കോഴിക്കോട് മെഡിക്കല്‍ കോളേജടക്കം മൂന്ന് ആശുപത്രികളില്‍ കുട്ടി ചികിത്സ തേടിയിട്ടുണ്ട്.

sameeksha-malabarinews

അടുത്ത സമ്പര്‍ക്കം പുലര്‍ത്തിയവരെ ഐസലേറ്റ് ചെയ്യുന്നതടക്കമുള്ള കാര്യങ്ങള്‍ ചെയ്യുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ് വ്യക്തമാക്കി. ആശങ്കപ്പെടാനില്ലെന്നും ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

മെഡിക്കല്‍ കോളേജില്‍ കുട്ടി ചികിത്സക്കെത്തിയപ്പോള്‍ എന്തുകൊണ്ടാണ് രോഗം തിരിച്ചറിയാതിരുന്നത് എന്ന് പരിശോധിക്കുമെന്നും ആരോഗ്യമന്ത്രി പറഞ്ഞു. കോഴിക്കോട് പേവാര്‍ഡ് നിപ്പാ ബ്ലോക്കാക്കി മാറ്റും.ഇതിനായി ഇവിടെയുണ്ടായിരുന്ന 38 പേരെ മാറ്റി.
ആശങ്കപ്പെടേണ്ടതില്ലെന്നും ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കി കഴിഞ്ഞെന്നും മന്ത്രി മുഹമ്മദ് റിയാസും വ്യക്തമാക്കി.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!