കോവിഡ് ചികിത്സാ കേന്ദ്രത്തില്‍ പതിനാറുവയസ്സുകാരിക്ക് നേരെ ലൈംഗികാതിക്രമം; താല്‍ക്കാലിക ജീവനക്കാരന്‍ അറസ്റ്റില്‍

പത്തനംതിട്ട കോവിഡ് പ്രാഥമിക ചികിത്സാകേന്ദ്രത്തില്‍ ലൈംഗിക അതിക്രമം നടന്നതായി പരാതി. 16 വയസ്സുകാരിക്ക് നേരെയാണ് അതിക്രമം ഉണ്ടായത്. സംഭവത്തില്‍ പത്തനംതിട്ട ചികിത്സാകേന്ദ്രത്തിലെ താല്‍ക്കാലിക ജീവനക്കാരനായ ചെന്നീര്‍ക്കര സ്വദേശി ബിനുവിനെ പോലീസ് അറസ്റ്റ് ചെയ്തു.

സെപ്റ്റംബര്‍ ഒന്നിനാണ് കേസിനാസ്പദമായ സംഭവം നടന്നതെന്ന് പോലീസ് പറഞ്ഞു. കോവിഡ് ചികിത്സയിലായിരുന്ന പെണ്‍കുട്ടിയോട് സൗഹൃദം സ്ഥാപിച്ച പ്രതി, ലൈംഗികചുവയോടെ സംസാരിച്ചെന്നും മോമശമായ രീതിയില്‍ ശരീരത്തില്‍ സ്പര്‍ശിക്കുകയുമായിരുന്നെന്ന് പരാതിയില്‍ പറയുന്നു.

സെപ്റ്റംബര്‍ രണ്ടാംതിയ്യതി കോവിഡ് നെഗറ്റീവ് ആയി ഡിസ്ചാര്‍ജ്ജ് ചെയ്ത പെണ്‍കുട്ടിയെ ആശുപത്രി അധികൃതര്‍ ഓട്ടോ കയറ്റി വീട്ടിലേക്ക് അയക്കുകയായിരുന്നു. എന്നാല്‍ സ്വന്തം വീട്ടിലേക്ക് പോകാതെ റാന്നിയിലെ സുഹൃത്തായ മറ്റൊരു പെണ്‍കുട്ടിയുടെ വീട്ടിലേക്കാണ് പെണ്‍കുട്ടി പോയത്. ഇതോടെ മാതാവ് പോലീസില്‍ പരാതിപ്പെടുകയായിരുന്നു. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ പെണ്‍കുട്ടിയെ കണ്ടെത്തി. തുടര്‍ന്ന് പോലീസ് നടത്തിയ ചോദ്യം ചെയ്യലിലും കൗണ്‍സിലിങ്ങിലാണ് ലൈംഗികാതിക്രമത്തിന്റെ വിവരം പുറത്തറിഞ്ഞത്. ഇതേ തുടര്‍ന്നാണ് പോലീസ് ബിനുവിനെ അറസ്റ്റ് ചെയ്തത്.

Share news
error: Content is protected !!
Scroll to Top