നിപ വൈറസ്; ചാത്തമംഗലത്ത് നാലുവാര്‍ഡുകള്‍ അടച്ചു

കോഴിക്കോട്: നിപ വൈറസ് ബാധയെ തുടര്‍ന്ന് 12 വയസുകാരന്‍ മരിച്ച സാഹചര്യത്തില്‍ കോഴിക്കോട് ചാത്തമംഗലത്തെ നാല് വാര്‍ഡുകള്‍ അടച്ചു. മൂന്ന് കിലോമീറ്റര്‍ ചുറ്റളവിലാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

ചാത്തമംഗലം പഞ്ചായത്തിലെ ഒമ്പതാം വാര്‍ഡ്, സമീപത്തെ വാര്‍ഡുകളായ നായര്‍ക്കുഴി, കൂളിമാട്, പുതിയടം വാര്‍ഡുകളാണ് അടച്ചത്. ഇവിടെയാണ് കുട്ടിയുടെ വീട്.

പ്രദേശത്ത് അതീവ ജാഗ്രത പുലര്‍ത്താന്‍ ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. രോഗ ലക്ഷണമുള്ളവര്‍ ഉടന്‍ ആരോഗ്യവകുപ്പുമായി ബന്ധപ്പെടണമെന്നും ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

നിപ ബാധിച്ച് മരിച്ച കുട്ടിയുടെ പ്രാഥമിക സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ട അഞ്ച് പേര്‍ക്കു രോഗലക്ഷണങ്ങളില്ലെന്നും ആരോഗ്യവകുപ്പ് അറിയിച്ചു. നിലവില്‍ 17 പേരാണ് സമ്പര്‍ക്ക പട്ടികയില്‍ ഉള്ളത്.

Share news
error: Content is protected !!
Scroll to Top