കോഴിക്കോട്ട് രണ്ട് പേര്‍ക്ക് കൂടി നിപ്പ രോഗലക്ഷണം.

കോഴിക്കോട് ഇന്ന് രാവിലെ നിപ സ്ഥിരീകരിച്ച് പന്ത്രണ്ട് വയസ്സുകാരന്‍ മരിച്ച കോഴിക്കോട്ട് രണ്ട് പേര്‍ക്ക് നിപ രോഗത്തിന്റെ ലക്ഷണങ്ങള്‍ കാണിച്ചതായി റിപ്പോര്‍ട്ട്. ഇവര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടില്ല.

20 പേരാണ് പ്രാഥമിക സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. ഇതില്‍ പെട്ട രണ്ടുപേരിലാണ് രോഗത്തിന്റെ ലക്ഷണങ്ങള്‍ കാണുന്നുന്നത്. കുട്ടിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ 58 പേരാണ് ഉള്ളത്.

സംസ്ഥാനത്ത് വീണ്ടും നിപാ മരണം സ്ഥിരീകരിച്ചതോടെ കര്‍ശനജാഗ്രതാ നടപടികളുമായി ആരോഗ്യവകുപ്പ് മുന്നോട്ട് പോകുകയാണ്. കോഴിക്കോടിന്റെ അയല്‍ ജില്ലകളായ മലപ്പുറത്തും, കണ്ണൂരും ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ നല്‍കിക്കഴിഞ്ഞു.

ഇന്ന് 12 മണിയോടെയാണ് നിപ്പാ ബാധിച്ച് മരിച്ച കുട്ടിയുടെ മൃതദേഹം അടക്കം ചെയ്ത്ത്. കണ്ണം പറമ്പ് ഖബര്‍സ്ഥാനിലാണ് കനത്ത സുരക്ഷാമാനദണ്ഡങ്ങള്‍ പാലിച്ചാണ് മൃതദേഹം കബറടക്കിയത്.

 

Share news
error: Content is protected !!
Scroll to Top