പരപ്പനങ്ങാടി: അര്‍ജന്റീന -ബ്രസീല്‍ ആരാധകര്‍ തമ്മിലുള്ള വൈര നൈരാതന തര്‍ക്കം ലാറ്റിനമേരിക്ക മുതല്‍ മലപ്പുറം കുണ്ടൂര് വരെ വ്യാപിച്ച് കിടക്കുന്നതാണ്….. ഇതിന്റെ തീവ്രത ഏറ്റവും കൂടുന്നത് ലോകകപ്പ് മാമാങ്ക കാലത്താണ് . ഇക്കാലത്ത് മലപ്പുറത്തെ ഓരോ അങ്ങാടിയിലും ‘കാര്‍ന്നോമാര് തൊട്ട് കുട്ട്യോള് ‘ വരെ ഒരോ കളിക്കാരുടെയും മികവും, കുറവും പറഞ്ഞ് കോര്‍ക്കുന്നത് പതിവാണ്. പലപ്പോഴും ഇവ വലിയ തര്‍ക്കങ്ങളായും പരിണമിക്കാറുണ്ട്. എന്നാല്‍ ഈ പതിവുകളല്ലാം തെറ്റിച്ച് പരപ്പനങ്ങാടിയില്‍ ഒരു ഫ്‌ലക്‌സ് ഉയര്‍ന്നിരിക്കുന്നു.
പരപ്പനങ്ങാടി കെ എസ് എ സൗഹൃദ കൂട്ടായ്മയാണ്. ബ്രസീലിന്റെയും അര്‍ജന്റീനയുടെയും മുഴുവന്‍ കളിക്കാരുടെയും ചിത്രങ്ങളടങ്ങിയ ഫ്‌ലക്‌സ് ഉയര്‍ത്തിയിരിക്കുന്നത്. ‘ആരാധകരേ ശാന്തരാകുവിന്‍ …കളത്തില്‍ വീറും വാശിയും ആവാം…. കളത്തിന് പുറത്ത് ഞങ്ങള്‍ സുഹൃത്തുക്കള്‍’. ‘പ്രണയം കാല്‍പന്തു കളിയോട് മാത്രം. കളികള്‍ ആസ്വദിക്കാനുള്ളതാണ്, കളിയുടെ പേരില്‍ തമ്മില്‍ തല്ലുന്നവരോട് പുച്ഛം മാത്രം’. എന്നിവയാണ് : ഫ്ളക്സില്‍ നിറഞ്ഞു നില്‍ക്കുന്ന വാക്കുകള്‍ .
പരപ്പനങ്ങാടി റെയില്‍വേ ഓവര്‍ ബ്രിഡ്ജ് ജംഗ്ഷനിലാണ് ഫ്ളക്സ് സ്ഥാപിച്ചത്. സലാം പരപ്പനങ്ങാടി ,മജീദ്, നിയാസ്, മുനീര്‍, ബീരാന്‍ കുട്ടി എന്നിവരുടെ നേതൃത്വത്തിലാണ് ഫ്ളക്സ് ഉയര്‍ത്തിയത്.




