Section

malabari-logo-mobile

പാമോലിന്‍ കേസ് പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തീരുമാനം

HIGHLIGHTS : തിരു: സര്‍ക്കാര്‍ പാമോലിന്‍ കേസ് പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഇതു സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങി.

pamolin1-298x180തിരു: സര്‍ക്കാര്‍ പാമോലിന്‍ കേസ് പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഇതു സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങി. വിജിലന്‍സ് കോടതിയില്‍ സര്‍ക്കാര്‍ ഉടന്‍ അപേക്ഷ നല്‍കും. മുന്‍ യുഡിഎഫ് സര്‍ക്കാറിന്റെ തീരുമാനം നടപ്പിലാക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. സംസ്ഥാന ഖജനാവിന് 280 കോടിയുടെ നഷ്ടമാണ് കണക്കാക്കപ്പെടുന്നത്.

കരുണാകരന്‍ മുഖ്യമന്ത്രിസഭയിലാണ് 1991 ലാണ് പാമോലിന്‍ അഴിമതി നടക്കുന്നത്. 1993 ല്‍ സി എ ജി റിപ്പോര്‍ട്ടില്‍ യുഡിഎഫിന്റെ ഭരണക്കാലത്ത് പാമോലിന്‍ ഇറക്കുമതിയില്‍ ഗുരുതരമായ ക്രമക്കേടും അഴിമതിയും നടന്നിട്ടുണ്ടെന്ന് കണ്ടെത്തിയിരുന്നു.

sameeksha-malabarinews

പവര്‍ ആന്‍ഡ് എനര്‍ജി ലിമിറ്റഡ് എന്ന മലേഷ്യന്‍ കമ്പനിയില്‍ നിന്ന് ഒരു സിംഗപ്പൂര്‍ കമ്പനിയെ ഇടനിലക്കാരനാക്കി പാമോയില്‍ ഇറക്കുമതി ചെയ്തതില്‍ അഴിമതികള്‍ ഉണ്ടെന്ന് ആരോപിച്ചായിരുന്നു കേസ്.

2010 ഡിസംബറില്‍ കെ കരുണാകരന്റെ മരണശേഷം സുപ്രീം കോടതി അദേഹത്തിനെതിരായുള്ള നടപടിക്രമങ്ങള്‍ കേസില്‍ നിന്ന് ഒഴിവാക്കിക്കൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!