വെന്നിയൂരില്‍ തെങ്ങ് മുറിക്കുന്നതിനിടെ അപകടം ;യുവാവ് മരിച്ചു

തിരൂരങ്ങാടി:  തെങ്ങ് വെട്ടുന്നതിനിടെയുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. വെന്നിയൂർ പാറപ്പുറം സ്വദേശി  ചോലക്കൽ മൊയ്തുട്ടിയുടെ മകൻ ഹാരിസ് (33) ആണ് മരിച്ചത്.

തെങ്ങ് മുറിക്കാൻ കയറിയപ്പോൾ തെങ്ങ് പൊട്ടി വീണാണ് അപകടം. ഉടൻ  ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ. ഭാര്യ: ഷംല
മക്കൾ: റസൽ, റബീഹ്

Share news
error: Content is protected !!
Scroll to Top