
തിരൂരങ്ങാടി : മാരക മയക്കുമരുന്ന് ഇനത്തില്‍ പെട്ട എം ഡി എം എ യുമായി രണ്ട് യുവാക്കളെ തിരൂരങ്ങാടി പോലീസ് പിടികൂടി. കോഴിച്ചെന ചെട്ടിയാം കിണര്‍ ക്ലാരി ചെറ്റാലി ഫൈറൂസ് (24), മമ്പുറം വലിയ പറമ്പ് അഴുവളപ്പില്‍ ജിഷ്ണു (24) എന്നിവരെയാണ് പൊലീസ് പിടികൂടിയത്.
ഇവരില്‍ നിന്ന് .058 ഗ്രാം എം ഡി എം എയും 6 ഗ്രാം കഞ്ചാവും പിടികൂടി.
തലപ്പാറ ലക്ഷോറ ബാറിന് സമീപത്ത് നിന്നാണ് 2 പേരും പിടിയിലായത്. എസ് ഐ ബിജുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പിടികൂടിയത്. ഇവരെ കോടതിയില്‍ ഹാജരാക്കി.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




