Section

malabari-logo-mobile

തദ്ദേശ തെരഞ്ഞെടുപ്പ്‌ : തിരൂരങ്ങാടി നഗരസഭയില്‍ പ്രമുഖര്‍ പലരും പുറത്താകും

HIGHLIGHTS : ഗഫൂര്‍ തിരൂരങ്ങാടി തിരൂരങ്ങാടി: തദ്ദേശ സ്വയംഭരണ തെരഞടുപ്പിൻ്റെ സംവരണ സീറ്റുകളുടെ നറുക്കെടുപ്പ് പൂർത്തിയായതോടെ തിരൂരങ്ങാാടിയിൽ പ്രമുഖരായ പലര്‍ക്കും ...

ഗഫൂര്‍ തിരൂരങ്ങാടി

തിരൂരങ്ങാടി: തദ്ദേശ സ്വയംഭരണ തെരഞടുപ്പിൻ്റെ സംവരണ സീറ്റുകളുടെ നറുക്കെടുപ്പ് പൂർത്തിയായതോടെ തിരൂരങ്ങാാടിയിൽ പ്രമുഖരായ പലര്‍ക്കും മത്സരിക്കാന്‍ സീറ്റില്ലാത്ത അവസ്ഥ.

sameeksha-malabarinews

നിലവിലെ ചെയർപേഴ്സൺൻ്റെ ഡിവിഷൻ വനിതാ സംവരണമാണെങ്കിലും ഇനി ഒരങ്കത്തിനില്ല എന്ന നിലപാടിലാണത്രെ ഇവർ.  അതു കൊണ്ടു തന്നെ  പഴയ ജോലിയിൽ ഇവർ പ്രവേശിച്ചു എന്നാണ്‌ റിപ്പോര്‍ട്ട്‌.

നിലവിലെ  വൈസ് ചെയർമാന് മൽസര സാധ്യതയുള്ള സീറ്റുകളല്ലാം വനിതയായതോടെ ഇദ്ദേഹം ഇനി മാറിനിൽക്കാാനാണ് സാധ്യത.

സ്ഥിര സമിതി അധ്യക്ഷനായ ഇഖ്ബാൽ കല്ലുങ്ങലിന്റെ  നിലവിലെ ഡിവിഷന്‍ വനിതാ സംവരണമാണ്.‌ ഇദ്ദേഹം മത്സരിക്കണമെങ്ങില്‍ തൊട്ടടുത്ത ഏതെങ്ങിലും ഡിവിഷനിലേക്ക്‌ മാറേണ്ടിവരും.

ചെയര്‍മാന്‍ സ്ഥാനത്തേക്ക്‌ വരെ സാധ്യത പറഞ്ഞിരുന്ന കെഎംസിസി നേതാവ്‌ മത്സരിക്കാന്‍ സാധ്യതയുണ്ടായിരുന്ന ഡിവിഷന്‍  എസ് സി സംവരണ മായതോടെ ഇദ്ദേഹത്തിനുള്ള സാധ്യതക്ക് മങ്ങലേറ്റിരിക്കുകയാണ്

കോണ്‍ഗ്രസ്‌ കൗണ്‍സിലര്‍മാരായ വി.വി അബു, എംഎന്‍ ഹുസൈന്‍, പട്ടാളത്തില്‍ ഹംസ തുടങ്ങിയവര്‍ മത്സരിച്ച ഡിവിഷനുകളല്ലാം ഇത്തവണ സംവരണ വിഭാഗത്തില്‍ പെട്ടതാണ്‌. ഇവര്‍ക്ക്‌ മത്സരിക്കണമെങ്ങില്‍ ഡിവിഷനുകള്‍ മാറേണ്ടിവരും. എന്നിരുന്നാലും ഇവര്‍ മത്സരരംഗത്ത്‌ തുടരാനാണ്‌ സാധ്യത.

അതേ സമയം പ്രതിപക്ഷ നിരയില്‍ നിലവിലെ പ്രതിപക്ഷനേതാവ്‌ നൗഫല്‍ മത്സരിച്ചിരുന്ന ഡിവിഷന്‍ വനിതാ സംവരണമാണ്‌. സിപിഎം നേതൃ നിരയിലുള്ള എപി ഇസ്‌മായിലിന്റെയും, ലോക്കല്‍ സക്രട്ടറി അഡ്വ ഇബ്രാഹിംകുട്ടിയുടേയും വാര്‍ഡും വനിതാ സംവരണമമായതോടെ ഇവരുടെ മത്സരസാധ്യക്കും മങ്ങലേറ്റിട്ടുണ്ട്‌. എന്നാല്‍ ഇരുവരില്‍ ആരങ്കിലും ഒരാള്‍ മത്സരിക്കണമെന്ന്‌ ആവിശ്യം ശക്തമായി ഉയര്‍ന്നുവന്നിട്ടുണ്ട്‌.

ജില്ലയില്‍ മുസ്ലീംലീഗിന്‌ ഏറെ ശക്തിയുള്ള നഗരസഭയാണ്‌ തിരൂരങ്ങാടി. അതുകൊണ്ടുതന്നെ ചെയര്‍മാന്‍ സ്ഥാനാര്‍ത്ഥി ആകാന്‍ സാധ്യയുള്ള ഒന്നിലധികം പേരുകള്‍ ഇപ്പോള്‍ തന്നെ ഉയര്‍ന്നുകഴിഞ്ഞിട്ടുണ്ട്‌.

ഇതില്‍ സാധ്യത കല്‍പ്പിക്കുന്നവരില്‍ പ്രമുഖന്‍ മുന്‍ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എ.കെ റഹീമിനാണ്‌. ഇദ്ദഹത്തിന്റെ പ്രദേശമടങ്ങിയ 13ാം ഡിവിഷന്‍ ജനറല്‍ സീറ്റാണ്‌. എന്നാൽ ചെയർമാൻ സ്ഥാനാർഥിയായി മുൻസിപ്പൽ മുസ്ലിം ലീഗ് പ്രസിഡണ്ട് സി.പി. ഇസ്മായിലിനെ പരിഗണിക്കണമെന്ന ആവശ്യം  ഉയർന്ന് വന്നിട്ടുണ്ട്. ഇവരെ കൂടാതെ നിലവിലെ വൈസ്‌ ചെയര്‍മാനായ എം അബ്ദുറഹിമാന്‍ കുട്ടിയുടെയും, ഇഖ്‌ബാല്‍ കല്ലുങ്ങലിന്റെയും  പേരുകള്‍ സാധ്യതാ പട്ടികയിലുണ്ട്‌.

എന്നാല്‍ എഴുതതള്ളാനുള്ള തീരുമാനത്തിലല്ല ഇടതുമുന്നണി. ഇത്തവണ പരപ്പനങ്ങാടി മോഡലില്‍ ജനകീയമുന്നണി ശക്തമാക്കി മത്സരം വീറുറ്റതാക്കാന്‍ തയ്യാറെടുക്കകയാണ്‌ അവര്‍. യുഡിഎഫില്‍ സീറ്റ്‌ ചര്‍ച്ചക്ക്‌ ശേഷം ഉയര്‍ന്നവരാവുന്ന വന്നേക്കാവുന്ന തര്‍ക്കങ്ങളും, സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കിയ വികസന പദ്ധതികളും ചര്‍ച്ചയാക്കി പരമാവധി തങ്ങള്‍ക്കനുകൂലമാക്കാനാകുമെന്ന്‌ അവര്‍ കണക്കുകൂട്ടുന്നു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!