HIGHLIGHTS : Tirurangadi Municipality Keragramam Project

തിരൂരങ്ങാടി നഗരസഭയില്‍ സംസ്ഥാന കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് മുഖേന നടപ്പിലാക്കുന്ന കേരഗ്രാമം പദ്ധതിയില്‍ കേരകര്‍ഷകര്‍ക്കുള്ള ജൈവവളം, കുമ്മായം,നടീല്‍ വസ്തുക്കള്‍ തുടങ്ങിയവയുടെ
വിതരണോദ്ഘാടനം നടന്നു.

ചന്തപ്പടിയിലെ കൃഷിഭവനില്‍ നഗരസഭ ചെയര്‍മാന്‍ കെ.പി മുഹമ്മദ് കുട്ടി നിര്‍വഹിച്ചു, ഡെപ്യൂട്ടി ചെയര്‍പേഴ്‌സണ്‍ സുലൈഖ കാലൊടി അധ്യക്ഷത വഹിച്ചു, ഇഖ്ബാല്‍ കല്ലുങ്ങല്‍, സി പി സുഹ്‌റാബി, സോന രതീഷ്, കൃഷി ഓഫീസര്‍ പി, എസ് ആരുണി, സി, എച്ച്, അജാസ്,കുന്നുമ്മല്‍ സൈതലവി ഹാജി, പി, സുന്ദര്‍രാജ്, കൗണ്‍സിലര്‍മാര്‍ സംസാരിച്ചു.
നേരത്തെ അപേക്ഷ നല്‍കി തെരഞ്ഞെടുത്ത നഗരസഭയിലെ 500 ല്‍ പരം കര്‍ഷകര്‍ക്ക് അടുത്ത ദിവസങ്ങളിലായി ആനുകൂല്യം ലഭിക്കും.