
കേരളം അതി ദരിദ്ര മുക്തമാക്കുക എന്ന ലക്ഷ്യം മുൻ നിർത്തി സർക്കാർ ആവിഷ്കരിച്ച അതിദാരിദ്ര്യ മുക്ത പദ്ധതി പ്രകാരം ഒക്ടോബർ 14 ന് തിരൂരങ്ങാടി നഗരസഭ അതി ദാരിദ്ര്യ മുക്ത നഗരസഭയായി പ്രഖ്യാപിക്കുന്നു.
സർവേ നടത്തി വിവിധ മൈക്രോ പ്ലാനുകളിൽ ഉൾപ്പെടുത്തി 148 കുടുംബങ്ങളെയാണ് തിരുരങ്ങാടി നഗരസഭയിൽ അതി ദരിദ്ര പട്ടികയിൽ ഉൾപെടുത്തിയിട്ടുള്ളത്. അവരുടെ ആവശ്യങ്ങൾ അനുസരിച്ചുള്ള മൈക്രോ പ്ലാൻ പ്രകാരം സമയബന്ധിതമായി അവർക്കുള്ള സേവനങ്ങൾ നൽകാൻ നഗരസഭയ്ക്കു സാധിച്ചിട്ടുണ്ട്.
92 പേർക് വിവിധ അവകാശ രേഖകൾ നൽകി.124 പേർക് പദ്ധതിയിൽ ഉൾപ്പെടുത്തി ചികിത്സയുൾപ്പെടെയുള്ള ആരോഗ്യപരമായ സേവനങ്ങൾ നൽകി വരുന്നുണ്ട്. 74 കുടുംബങ്ങൾക് ഭക്ഷണ കിറ്റ് നൽകി വരുന്നുണ്ട്.19 പേർക്ക് ഉജ്ജീവനം പദ്ധതിയിൽ ഉൾപ്പെടുത്തി കുടുംബശ്രീ മിഷൻ മുഖേന ഉപജീവന മാർഗമായി സംരംഭകത്വ സഹായം നൽകിയിട്ടുണ്ട്.19 പേർക്ക് വീട് റിപ്പയറിങ്ങിനുള്ള സഹായം നൽകി അവ പൂർത്തീകരിച്ചിട്ടുള്ളതാണ്.
അതി ദരിദ്ര മുക്തമായി പ്രഖ്യാപിക്കുന്നതിന്റെ ഏറ്റവും വലിയ വെല്ലുവിളി വീടും സ്ഥലവും ആവശ്യമായവർക്ക് അത് കണ്ടെത്തി നൽകുക എന്നതാണ്.
തിരുരങ്ങാടി പോലെ അനുദിനം വളർന്നു കൊണ്ടിരിക്കുന്ന പട്ടണത്തിൽ ഗവണ്മെന്റ് അനുശാസിക്കുന്ന തുകയ്ക് ഭൂമി ലഭ്യമാക്കാൻ നഗരസഭയ്ക്കു സാധിച്ചിരുന്നില്ല.നഗരസഭ പരിധിയിൽ നഗരസഭയ്ക്കു സ്വന്തമായോ റവന്യൂ ഭൂമിയോ ലഭ്യമല്ലാത്തതും തടസമായി നിലകൊണ്ടു.
എന്നാൽ നഗരസഭ കൗൺസിലിന്റെ നിരന്തരമായ ഇടപെടൽ മൂലം ഭൂമി വാങ്ങുന്നതിനുള്ള ഗവണ്മെന്റ് തുക ഉയർത്തിയത് മൂലം 1410000 രൂപ ചെലവഴിച്ചു 3 കുടുംബങ്ങൾക് ഭൂമി വാങ്ങുന്നതിനു നഗരസഭയ്ക്കു സാധിച്ചു. കൂടാതെ പെരുവള്ളൂർ, നെടുവ വില്ലേജുകളിലായി 5 പേർക് റവന്യൂ ഭൂമി പതിച്ചു നൽകിയത് മൂലം ഭൂ രഹിത പട്ടികയിൽ ഉൾപ്പെട്ട മുഴുവൻ ആൾകാർക്കും.. ഭൂമി ലഭ്യമാകുന്നതിനു നഗരസഭയ്ക്കു സാധിച്ചു. കൂടാതെ 3 സെൻറ് ഭൂമി സ്വന്തമായി ഉള്ള ഭവന രഹിതരായ 5 കുടുംബങ്ങൾക്കും ഭൂ രഹിത രായി ഇപ്പോൾ ഭൂമി ലഭ്യമായ 7 കുടുംബങ്ങളെയും ലൈഫ് ലിസ്റ്റിൽ ഉൾപ്പെടുത്തി വീട് നിർമ്മിക്കുന്നതിനു. 400000/ _ രൂപ വീതം 4800000 രൂപ പദ്ധതിയിൽ വകയിരുത്തിയിട്ടുള്ളതാണ്. മേൽ പറഞ്ഞ ആൾകാർ വീട് നിർമ്മിക്കുന്നതിനു നഗരസഭയുമായി എഗ്രിമെന്റ് വെച്ചിട്ടുള്ളതാണ്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു



