വിമാനത്താവളത്തിലെ ശുചിമുറിയില്‍ പ്രഷര്‍ പമ്പില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച സ്വര്‍ണം പിടികൂടി; 181 യാത്രക്കാരെയും, വിമാനത്തിലെ ശുചീകരണ തൊഴിലാളികളെയും കേന്ദ്രീകരിച്ച് അന്വേഷണം

കൊച്ചി: പ്രഷര്‍ പമ്പില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച സ്വര്‍ണം കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ ഡയറക്ട്രേറ്റ് ഓഫ് റവന്യു ഇന്റലിജന്‍സ് (ഡി ആര്‍ ഐ) പിടികൂടി. 625 ഗ്രാം സ്വര്‍ണം ഒളിപ്പിച്ച പ്രഷര്‍ പമ്പാണ് വിമാനത്താവളത്തിലെ ശുചിമുറിയില്‍ കണ്ടെത്തിയത്. എന്നാല്‍ ഇത് ആരാണ് കൊണ്ടുവന്നതെന്ന് കണ്ടെത്താനായിട്ടില്ല.

അതുകൊണ്ടുതന്നെ ഈ സ്വര്‍ണം ആരാണ് കൊണ്ടുവന്നതെന്നറിയാന്‍ വിമാനത്തിലെത്തിയ 181 യാത്രക്കാരെയും, വിമാനത്തിലെ ശുചീകരണ തൊഴിലാളികളെയും കേന്ദ്രീകരിച്ച് വിശദമായ അന്വേഷണം നടത്താനാണ് ഡി ആര്‍ ഐ തീരുമാനം.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top