ലോഡ്ജില്‍ മുറി നല്‍കാത്തതിന് ജീവനക്കാരനു നേരെ മര്‍ദനം; 2 പേര്‍ അറസ്റ്റില്‍

പെരിന്തല്‍മണ്ണ: മുറി നല്‍കാന്‍ വിസമ്മതിച്ചതിന് ലോഡ്ജ് ജീവനക്കാരനെ മര്‍ദിച്ച പരാതിയില്‍ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. പെരിന്തല്‍മണ്ണ കക്കുത്ത് കിഴക്കേക്കര മുഹമ്മദ് ജംഷീര്‍ (30), അങ്ങാടിപ്പുറം പുതുക്കുടി അബ്ദുറഹ്‌മാന്‍ (24) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഒരാളെക്കൂടി പിടികൂടാനുണ്ട്.

വെള്ളിയാഴ്ച രാത്രി മാനത്തംഗലം ബൈപാസില്‍ ഡെല്‍റ്റാ റെസിഡന്‍സിയില്‍ മുറി നല്‍കാത്തതിന് ജീവനക്കാരനായ അസം സ്വദേശി അനാറുല്‍ ഇസ്ലാം (25) പരിക്കേല്‍പ്പിച്ചെന്നാണ് കേസ്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top