തിരൂരങ്ങാടി :രണ്ടര വര്‍ഷത്തെ ഭരണത്തിന് ശേഷം തിരൂരങ്ങാടി നഗരസഭയിലെ കോണ്‍ ഗ്രസ്സിന്റെ കയ്യിലുണ്ടായിരുന്ന ഉപാധ്യക്ഷ സ്ഥാനം രാജിവെച്ചൊഴിഞ്ഞു. കോണ്‍ഗ്രസിലെ സി. പി സുഹറാബിയാണ് ഇന്ന് രാജിവെച്ചത്. പകരം ഈ സ്ഥാനം ലീഗിന് ലഭിക്കും. ലീഗിന്റെ കയ്യിലുണ്ടായിരുന്ന മരാമത്ത് സ്ഥിരം സമിതി സ്ഥാനം കോണ്‍ഗ്രസിന് നല്കി. ഇതിനായി മരാമത്ത് അധ്യക്ഷയായിരുന്ന വഹീദ ചെമ്പയും സ്ഥാനം രാജിവെച്ചു. ഉപാധ്യക്ഷ സ്ഥാനം രാജിവെച്ച സി.പി സുഹറാബി ഈ സ്ഥാനം ഏറ്റെടുക്കാനാണ് സാധ്യത. അതുപോലെ തന്നെ നിലവില്‍ കോണ്‍ഗ്രസിന്റെ കയ്യിലുള്ള ക്ഷേമകാര്യ അദ്യക്ഷ സുജിനി മുളമുക്കില്‍ രാജിവെച്ച് പകരം തൃക്കുളം മണ്ഡലം പരിധിയിലെ കൗണ്‍സിലറായ സോനാ രതീഷിന് നല്‍കാനാണ് കോണ്‍ഗ്രസിനുള്ളില്‍ ഉണ്ടായിരുന്ന ധാരണ. എന്നാല്‍ സുജിനി നേതൃതത്തിന് പിടികൊടുത്തിട്ടില്ല. സുജിനി രാജിവെക്കുകയും ചെയ്തിട്ടില്ല .
ഇതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് നേതൃത്വം ആശങ്കയിലാണ്. തിരൂരങ്ങാടിയില്‍ നിലവില്‍ കോണ്‍ഗ്രസിനുള്ളിലെ ആര്യാടന്‍ ഷൗക്കത്ത്, വി. എസ് ജോയ് പക്ഷങ്ങള്‍ തമ്മില്‍ സ്ഥിരം സമിതി അധ്യക്ഷ രാജിയെ ചുറ്റിപ്പറ്റി പോര് മുറുകിയിട്ടുണ്ട്. പെട്ടെന്ന് തന്നെ സുജിനി രാജിവെച്ചൊഴിയുമെന്നാണ് കരുതുന്നതെന്നും അല്ലാത്ത പക്ഷം പാര്‍ട്ടി കര്‍ശന നടപടി സ്വീകരിക്കുമെന്നും കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് മോഹനന്‍ വെന്നിയൂര്‍ അറിയിച്ചു. എന്നാല്‍ വ്യക്തി പരമായ പരിപാടിയുള്ളതാനിലാണ് കഴിഞ്ഞ ദിവസങ്ങളില്‍ തന്നെ ബന്ധപ്പെടാന്‍ കഴിയാതിരുന്നതെന്നും പാര്‍ട്ടി ആവശ്യപ്പെടുന്ന മുറക്ക് രാജിവെക്കുമെന്നും സുജിനി കൂട്ടിച്ചേര്‍ത്തു.
നഗരസഭ ഉപാധ്യക്ഷ സ്ഥാനം രാജിവെച്ചൊഴിഞ്ഞു പിന്നീട് കോണ്‍ഗ്രസിന് കിട്ടിയ സ്ഥിരം സമിതി അധ്യക്ഷ സ്ഥാനം ഏറ്റെടുക്കുന്നതില്‍ കോണ്‍ഗ്രസിനുള്ളില്‍ ഇതിനകം തന്നെ ആസ്വാരസ്യം മുറിക്കിയിരിക്കുകയാണ്. കോണ്‍ഗ്രസ് ഒഴിഞ്ഞ ഉപാധ്യക്ഷ സ്ഥാനത്തേക്ക് മുസ്ലിം ലീഗിലെ കാലൊടി സുലൈഖ ഉപാധ്യക്ഷയായി വരാനാണ് സാധ്യത. എന്നാല്‍ ഇതുമായുള്ള ചര്‍ച്ച ലീഗില്‍ പുരോഗമിക്കുകയാണെന്നും ഉടന്‍ തീരുമാനമാകുമെന്നും ലീഗ് മുനിസിപ്പല്‍ പ്രസിഡന്റ് റഫീഖ് പാറക്കല്‍ അറിയിച്ചു.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു



