പരപ്പനങ്ങാടി: കൊടക്കാട്, വള്ളിക്കൂന്ന് പഞ്ചായത്ത് വാര്‍ഡ് 13 ല്‍ ഉള്‍പ്പെടുന്ന ചേളാരി – ചെട്ടിപ്പടി റോഡില്‍ തയ്യിലക്കടവുമുതല്‍ കൂട്ടുമൂച്ചി വരെ വാര്‍ഡ് മെംബര്‍ രാജി കല്‍പാലത്തിന്റെ നേതൃത്തത്തില്‍ രൂപീകരിച്ച മാലിന്യ നിര്‍മ്മാര്‍ജ ജനശുചിത്ത ജനകീയ കമ്മിറ്റിയുടെ നേതൃത്തത്തില്‍ സോളാര്‍ ലൈറ്റും സിസിടിവി ക്യാമറയും സ്ഥാപിച്ചു.
തയ്യിലക്കടവ് പാലത്തിനോട് ചേര്‍ന്നുള്ള റോഡിനിരുവശങ്ങളും വിജനമായ പ്രദേശമായതിനാല്‍ ഇവിടെ കക്കൂസ് മാലിന്യങ്ങളും അറവു മാലിന്യങ്ങള്‍ ആശുപത്രി മാലിന്യങ്ങള്‍ ഉള്‍പ്പെടയുള്ളദ്ദുര്‍ഗന്ധം വെമിക്കുന്ന മാലിന്യങ്ങള്‍ ഇവിടെ തള്ളുന്നത് നിത്യസംഭവമായിരുന്നു ഇതു മൂലം പരിസരവാസികള്‍ക്കും കാല്‍നടയാത്രകാര്‍ക്കും ‘വലിയ പ്രയാസമായിരുന്നു.
ഇതിനറുതി വരുത്തുവാന്‍ ജനകീയ കമ്മറ്റിയുടെ നേതൃത്തത്തില്‍ ഇവിടെ ആദ്യഘട്ടം ശുചീകണ നടത്തി പന്ത്രണ്ട് ലോഡ് മാലിന്യങ്ങള്‍ നീക്കം ചെയ്തു.പിന്നീട് തുര്‍ച്ചയായി മൂന്ന് തവണ ശുചീകരണം നടത്തി.മാലിന്യങ്ങള്‍ തള്ളുന്ന സാമൂഹ്യ വിരുദ്ധ ര്‍ ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുവാന്‍ പ്രദേശത്ത് സിസിടിവി ക്യാമറയും സോളാര്‍ ലൈറ്റുകളും സ്ഥാപിച്ചത് എണ്‍പതിനായിരത്തോളും തുക ചിലവഴിച്ചാണ് പ്രവര്‍ത്തി നടത്തിയത് ആവശ്യമായ തുക സഹരിച്ചത് പഞ്ചായത്തിന്റെയും ജനകീയ കമ്മറ്റിയുടെ നേതൃത്തല്‍ സ്‌പോണ്‍സര്‍മാരെ കണ്ടെത്തിയും പൊതുജനങ്ങളില്‍ നിന്നുള്ള പിരിവിലൂടെയുമാണ്. ഇതിന്റെ ഉല്‍ഘാടനം – വള്ളിക്കുന്ന് പഞ്ചായത്ത് പ്രസിഡണ്ട് ഷൈലജ ടീച്ചര്‍ ജൂണ്‍ 22 വ്യാഴം 4.30 ന് കൂട്ടു മൂച്ചില്‍ നിര്‍വഹിക്കും പരപ്പനങ്ങാടി സര്‍ക്കിള്‍ ഇന്‍സ്പക്ടര്‍ കെ.ജെ.ജി നേഷ്മുഖ്യ പ്രഭാഷണം നടത്തും.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു



