കോഴിക്കോട്: ബീച്ചില്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ ലൈംഗികാതിക്രമം നടത്തുകയും ഒപ്പമുണ്ടായവരെ ആക്രമിക്കുകയും ചെയ്ത ക്രിമിനലിനെ പൊലീസ് അറസ്റ്റ് ചെയ്തു. ക്വട്ടേഷന്‍ സംഘത്തലവന്‍ പന്നിയങ്കര സ്വദേശി നൈനൂക്ക് (40) ആണ് പോക്സോ കേസില്‍ അറസ്റ്റിലായത്. ഇയാളെ അറസ്റ്റ് ചെയ്യാനെത്തിയ പൊലീസ് സംഘത്തെ ആക്രമിച്ചതിന് കൂട്ടാളികളായ നിഷാദ്, സാജര്‍, ജാസിം എന്നിവരെയും അറസ്റ്റ് ചെയ്തു.
ഇന്നലെ പുലര്‍ച്ചെയായിരുന്നു സംഭവം. സുഹൃത്തുക്കളോടൊപ്പം കോഴിക്കോട് ബീച്ചില്‍ കളിക്കുകയായിരുന്ന കുട്ടിയെ നൈനൂക്ക് ലൈംഗികമായി ആക്രമിക്കുകയായിരുന്നു. തടയാന്‍ ശ്രമിച്ച മറ്റു കുട്ടികളെ ഉപദ്രവിക്കുകയും കടലില്‍ മുക്കിക്കൊല്ലാന്‍ ശ്രമിക്കുകയും ചെയ്തു.
പ്രതിയെ പിടികൂടാന്‍ പന്നിയങ്കരയുള്ള വീട്ടിലെത്തിയ പൊലീസിനുനേരെ ഗ്യാസ് സിലിണ്ടര്‍ തുറന്നുവിട്ടു. വീട് തുറക്കാതെ ആയുധങ്ങളുമായി വെല്ലുവിളിച്ചു. തുടര്‍ന്ന് വീട് ചവിട്ടിത്തുറന്നാണ് സംഘത്തെ സാഹസികമായി കീഴ്പ്പെടുത്തിയത്.
ഇന്‍സ്‌പെക്ടര്‍ ബൈജു കെ ജോസിന്റെ നേതൃത്വത്തില്‍ ടൗണ്‍ എസ്ഐ സുഭാഷ് ചന്ദ്രനും സംഘവുമാണ് അറസ്റ്റ് ചെയ്തത്. ആക്രമണത്തില്‍ പരിക്കേറ്റ പൊലീസുകാര്‍ ബീച്ച് ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. പൊലീസ് വാഹനം ആക്രമികള്‍ അടിച്ചുതകര്‍ത്തു. ആയുധവുമായി ആക്രമിച്ചതിനും വാഹനം തകര്‍ത്തതിനും പന്നിയങ്കര പൊലീസും കേസെടുത്തിട്ടുണ്ട്. ടൗണ്‍ സബ് ഇന്‍സ്‌പെക്ടര്‍മാരായ ജിബിന്‍ ജെ ഫ്രഡി, മുഹമ്മദ് സിയാദ്, പന്നിയങ്കര എസ്ഐ കിരണ്‍, മനോജ് എടയടത്ത്, സിസിപിഒമാരായ സജേഷ് കുമാര്‍, ബിനില്‍കുമാര്‍, ബഷീര്‍, സിപിഒമാരായ സി കെ സുജിത്ത്, പ്രവീണ്‍കുമാര്‍, ജിതിന്‍, ബിനുരാജ് എന്നിവരും അന്വേഷകസംഘത്തിലുണ്ടായിരുന്നു.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു



