തിരൂരങ്ങാടി നഗരസഭ പ്രവാസി അദാലത്ത് നടത്തും

തിരൂരങ്ങാടി: പ്രവാസി ക്ഷേമ പദ്ധതികളില്‍ ശ്രദ്ധേയമായ തിരൂരങ്ങാടി നഗരസഭ സപ്തംബര്‍ 5ന് നോര്‍ക്ക, പ്രവാസി ക്ഷേമബോര്‍ഡുമായി സഹകരിച്ച് പ്രവാസി അദാലത്ത് നടത്തും. നോര്‍ക്ക, പ്രവാസി ക്ഷേമ പദ്ധതികളില്‍ അപേക്ഷകള്‍ നല്‍കിയിട്ടും തീര്‍പ്പാക്കാത്തവയുണ്ടെങ്കില്‍ ഇത് സംബന്ധിച്ച പരാതി ഫയല്‍ നമ്പര്‍ സഹിതം ഈ മാസം 30നകം നകം നഗരസഭയിലെ പ്രവാസി ഹെല്‍പ്പ് ഡസ്‌കില്‍ നല്‍കേണ്ടതാണ്. നഗരസഭയിലെ പ്രവാസികള്‍ക്കാണ് അദാലത്തില്‍ അവസരമുണ്ടാകുക.

അദാലത്തില്‍ നോര്‍ക്ക. ക്ഷേമനിധി തുടങ്ങിയ വിവിധ ആനുകൂല്യങ്ങള്‍ക്ക് അപേക്ഷിക്കാന്‍ അവസരമുണ്ടാകും.വ്യവസായ സംരഭകത്വ കൗണ്ടറും പ്രവര്‍ത്തിക്കും, കഴിഞ്ഞ വര്‍ഷം നഗരസഭ പ്രവാസി മീറ്റ് സംഘടിപ്പിച്ചിരുന്നു. തുടര്‍ന്ന് പ്രവാസി ഹെല്‍പ്പ് ഡസ്‌ക് നഗരസഭയില്‍ തുറന്നിരുന്നു. ഇതിനു പിന്നാലെയാണ് പ്രവാസി അദാലത്ത് നടത്തുന്നത്.

നഗരസഭയിലെ പ്രവാസികള്‍ക്ക് അദാലത്ത് ഏറെ അനുഗ്രാഹമാകുമെന്ന് ചെയര്‍മാന്‍ കെ.പി മുഹമ്മദ്കുട്ടി പറഞ്ഞു. സാന്ത്വന പദ്ധതിയുള്‍പ്പെടെ വിവിധ ആനുകൂല്യങ്ങള്‍ക്ക് അപേക്ഷിക്കാന്‍ രേഖകള്‍ കരുതണം. 5ന് കാലത്ത് 10.30 മുതല്‍ അദാലത്ത് തുടങ്ങു. സാന്ത്വന പദ്ധതിയില്‍ മുന്‍പ് അപേക്ഷ നല്‍കിയവര്‍ വീണ്ടും അപേക്ഷിക്കേണ്ടതില്ലെന്ന് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഇഖ്ബാല്‍ കല്ലുങ്ങല്‍ പറഞ്ഞു.

 

Share news
error: Content is protected !!
Scroll to Top