തിരൂരങ്ങാടി നഗരസഭ വിവിധ സ്‌കൂളുകളിലേക്ക് കംപ്യൂട്ടറുകള്‍ നല്‍കി

തിരൂരങ്ങാടി നഗരസഭാ 2022-23വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി വിവിധ സ്‌കൂളുകളിലേക്ക് അനുവദിച്ച കംപ്യൂട്ടര്‍ വിതരണോദ്ഘാടനം തിരൂരങ്ങാടി ഗവ:-ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നഗരസഭാ ചെയര്‍മാന്‍ കെ.പി മുഹമ്മദ് കുട്ടി നിര്‍വ്വഹിച്ചു,

വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഇഖ്ബാല്‍ കല്ലുങ്ങല്‍ അധ്യക്ഷത വഹിച്ചു, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഇ.പി ബാവ സ്വാഗതം പറഞ്ഞു.ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സി.പി ഇസ്മായില്‍,പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സി.പി സുഹ്‌റാബി, പ്രിന്‍സിപ്പല്‍ മുഹമ്മദലി മാസ്റ്റര്‍, എം, സുജിനി, സി, എച്ച് അജാസ്, പി.കെ മഹ്ബൂബ്, അരിമ്പ്ര മുഹമ്മദലി, പി കെ അസീസ്, പി, എം ഹഖ്, റഹീം പൂക്കത്ത്, കെ, മുഈനുല്‍ ഇസ്ലാം സംസാരിച്ചു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top