Section

malabari-logo-mobile

ഉമ്മന്‍ചാണ്ടി കോണ്‍ഗ്രസിന്റെ ചലിക്കുന്ന നേതാവ്; മുഖ്യമന്ത്രി പിണറായി വിജയന്‍

HIGHLIGHTS : Oommen Chandy was a dynamic leader of the Congress; Chief Minister Pinarayi Vijayan

അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ അനുസ്മരണ പരിപാടിയില്‍ പങ്കെടുത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍. കോണ്‍ഗ്രസിലെ ചലിക്കുന്ന നേതാവായിരുന്നു ഉമ്മന്‍ചാണ്ടിയെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു.
കെപിസിസി സംഘടിപ്പിച്ച ഉമ്മന്‍ചാണ്ടി അനുസ്മരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി .

മുഖ്യമന്ത്രി പിണറായി വിജയന്റെ വാക്കുകള്‍;

sameeksha-malabarinews

വിദ്യാര്‍ത്ഥി ജീവിതം മുതല്‍ തന്നെ കോണ്‍ഗ്രസിന്റെ സജീവപ്രവര്‍ത്തനങ്ങളിലുണ്ടായിരുന്ന വ്യക്തിയാണ് ഉമ്മന്‍ചാണ്ടി. അവിടം മുതല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രധാന നേതാക്കളില്‍ ഒരാളായി മാറുകയായിരുന്നു അദ്ദേഹം. ആദ്യമായി നിയമസഭയിലേക്ക് വന്ന ഉമ്മന്‍ചാണ്ടിയുടെ പ്രവര്‍ത്തനം 53 വര്‍ഷം നീണ്ടുനില്‍ക്കുന്നതായിരുന്നു. ആ കാലത്ത് തന്നെ നിയമസഭാ പ്രവര്‍ത്തനം ആരംഭിച്ച ആളാണ് ഞാന്‍. ഞങ്ങള്‍ ഒന്നിച്ചാണ് സഭാ പ്രവര്‍ത്തനം തുടങ്ങിയതെങ്കിലും എന്റെ രാഷ്ട്രീയപ്രവര്‍ത്തനം ഇടയ്ക്കിടെ നിന്നുപോയി. അപ്പോഴും പൊതുരംഗത്ത് സജീവമായി നിന്ന ആളാണ് ഉമ്മന്‍ചാണ്ടി.

കേരളത്തിലെ പ്രധാനപ്പെട്ട നിരവധി വകുപ്പുകള്‍ നല്ല രീതിയില്‍ തന്നെ കൈകാര്യം ചെയ്തിരുന്നു ഉമ്മന്‍ചാണ്ടി. ആ വിപുലമായ അനുഭവ പരിജ്ഞാനം രണ്ട് തവണ മുഖ്യമന്ത്രിയായ ഘട്ടത്തില്‍ അദ്ദേഹത്തിന് ശക്തിപകര്‍ന്നു. ഈ ഘട്ടങ്ങളിലെല്ലാം പാര്‍ട്ടിയെ എല്ലാ രീതിയിലും ശക്തിപ്പെടുത്തുന്നതിന് അങ്ങേയറ്റം പ്രാധാന്യം കൊടുത്തു ഉമ്മന്‍ചാണ്ടി. കോണ്‍ഗ്രസിന്റെ ചലിക്കുന്ന നേതാവായിരുന്നു അദ്ദേഹം. കോണ്‍ഗ്രസില്‍ അദ്ദേഹത്തിനുണ്ടായ സ്വീകാര്യത അദ്ദേഹത്തിന്റെ നേതൃശേഷിയുടെ പ്രത്യേകത തന്നെയായിരുന്നു. യുഡിഎഫിന്റെ ചോദ്യം ചെയ്യപ്പെടാത്ത നേതാവായും ഉമ്മന്‍ചാണ്ടി മാറി. അതിലെല്ലാം പ്രത്യേക നേതൃപാടവം അദ്ദേഹം പ്രകടിപ്പിച്ചു.

അവസാന കാലത്ത് രോഗം വേട്ടയാടിയെങ്കിലും ഒരു ഘട്ടത്തിലും തളരാതെ തന്റെ കര്‍ത്തവ്യം കൃത്യമായി നിറവേറ്റി. ഒരുസമയത്ത് ഉമ്മന്‍ചാണ്ടിയെ ചികിത്സിക്കുന്ന ഡോക്ടറെ ഞാന്‍ വിളിച്ചിരുന്നു. നല്ല വിശ്രമം വേണെന്നും അദ്ദേഹം അതിന് തയ്യാറാകുമോ എന്നറിയില്ലെന്നുമായിരുന്നു ഡോക്ടറുടെ വാക്കുകള്‍. വിശ്രമം അദ്ദേഹത്തിന്റെ കൂടപ്പിറപ്പല്ലായിരുന്നു. അസുഖ കാലത്തും കോണ്‍ഗ്രസ് പാര്‍ട്ടിയെ എങ്ങനെയൊക്കെ ശക്തിപ്പെടുത്താമെന്നതിനാണ് അദ്ദേഹം പ്രാമുഖ്യം കൊടുത്തത്. അതികഠിന രോഗാവസ്ഥയിലും അദ്ദേഹം പൊതുപ്രവര്‍ത്തന രംഗത്ത് സജീവമായിരുന്നു. ഉമ്മന്‍ചാണ്ടിയുടെ വിയോഗം കോണ്‍ഗ്രസിനും യുഡിഎഫിനും നികത്താനാകാത്ത കനത്ത നഷ്ടമാണ്..’.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!