തിരൂരങ്ങാടി മണ്ഡലത്തിന്റെ സമഗ്രവിസനകത്തിനായി നിരവധി പദ്ധതികളുമായി സര്‍ക്കാര്‍.

തിരൂരങ്ങാടി :മണ്ഡലത്തിന്റെ സമഗ്രവിസനകത്തിനായി നിരവധി പദ്ധതികളുമായി സര്‍ക്കാര്‍.

പരപ്പനങ്ങാടി നന്നമ്പ്ര പഞ്ചായത്തുകളെ ബന്ധപ്പിക്കുന്ന ചീര്‍പ്പുങ്ങല്‍ തോടിന് കൂറുകെ പൊതുമരാമത്ത് വകുപ്പ് നിര്‍മ്മിക്കുന്ന പാലത്തിന്റെ ശിലാസ്ഥാപനം ഒക്ടോബര്‍ 25ന് പൊതുമരാമത്ത് മന്ത്രി ഇബ്രാഹിം കൂഞ്ഞ് നിര്‍വ്വഹിക്കും.

60 കോടി30 ലക്ഷം ചിലവ് പ്രതീക്ഷിക്കുന്ന പാലം ഒരൊറ്റ സ്പാനാണുള്ളത് .ഈ പാലത്തിന് 25.32 മീറ്റര്‍ നീളവും 7.5 മീറ്റര്‍ വീതിയും ഒന്നര മീറ്റര്‍ നടപ്പാലവും ഉണ്ടാവും.

കൂടാതെ രണ്ടുവരി വാഹന ഗതാഗത സൗകര്യമുള്ള പാലത്തിന്റെ ഇരു ഭാഗത്തായി 390 മീറ്റര്‍ നീളത്തില്‍ അപ്‌റോച്ച് റോഡും പണിയും.

തിരൂരങ്ങാടി മണ്ഡലത്തിലെ കുണ്ടൂര്‍-തിരൂരങ്ങാടി റോഡ്, ചെറുമുക്ക് റോഡിനായി ബിഎംബിസിക്കായി എസ്റ്റിമേറ്റ് സമര്‍പ്പിച്ചിട്ടുണ്ട്. എടരിക്കോട്-പുതുപറമ്പ് റോഡ്, തയ്യിലപ്പടി-ഇരുമ്പോത്തിങ്ങല്‍ റോഡ്,തൃക്കുളം-തയ്യാല റോഡ് എന്നിവയും ഉടന്‍ പുനരുദ്ധീകരിക്കും, അഞ്ചപ്പുര-ഒട്ടുമ്മല്‍ റോഡ് നവീകരണം, പരപ്പനങ്ങാടി ടിപ്പുസുല്‍ത്താന്‍ റോഡ്, വെന്നിയൂര്‍-താനൂര്‍ റോഡ് ജംഗ്ഷന്‍ വിപുലീകരണം ബജറ്റില്‍ ഉള്‍പ്പെടുത്തും. തയ്യിലപ്പടി-ഇരുമ്പോത്തിങ്ങല്‍ ഉപരിതല നവീകരണം, ഇരുമ്പോത്തിങ്ങല്‍-തയ്യലപ്പടി പാച്ച്വര്‍ക്ക്, തിരൂരങ്ങാടി മുട്ടിച്ചിറ റോഡ് അറ്റകുറ്റപണി, തൃക്കുളം-തയ്യാല റോഡിന്റെ രണ്ടാംഘട്ട റിപ്പയര്‍,തൃക്കുളം തയ്യാല റോഡ് ഉപരിതല നവീകരണം, സംസ്ഥാന പാതയോരത്തെ അഴുക്കുചാല്‍ നിര്‍മ്മാണം, തിരൂരങ്ങാടി കടലുണ്ടി റോഡോരത്തെ ഇലക്ട്രിക് പോസ്റ്റ് നീക്കല്‍, പരപ്പനങ്ങാടി എന്‍സിസി റോഡ് നവീകരണം,കുരിക്കള്‍ റോഡ്, ടൗണ്‍ റോഡ്, ഉള്ളണം എടത്തുരുത്തി കടവ് റോഡ്,നന്നമ്പ്ര മൂസഹാജി റോഡ്, പൂക്കിപറമ്പ് അറക്കല്‍ ഒഴൂര്‍ റോഡ്, വെള്ളിയാമ്പുറം കുന്നുംപുറം റോഡ് തുടങ്ങി 33 ഓളം റോഡുകളുടെ വികസനത്തിന് പദ്ധതി തയ്യാറായിവരുന്നതായി മന്ത്രി വിശദമാക്കി.

Share news
error: Content is protected !!
Scroll to Top