പരപ്പനങ്ങാടി എസ്‌ഐയുടെ സ്ഥലം മാറ്റം : ടോള്‍ സമരത്തെ നേരിടാനാണെന്ന് സൂചന.

hqdefaultകഴിഞ്ഞ മാസങ്ങളില്‍ ടോള്‍ വിരുദ്ധ സമരത്തോട് പരപ്പനങ്ങാടി പോലീസ് സ്വീകരിച്ച മൃദു സമീപനത്തില്‍ ആര്‍ബിഡിസിക്ക് പരാതിയുണ്ടെന്ന് വ്യക്തമാക്കിയത്. പരപ്പനങ്ങാടിയില്‍ രണ്ട് വില്ലേജുകളെ മാത്രം ബന്ധിപ്പിക്കുന്ന റെയില്‍വെ മേല്‍പ്പാലത്തിന്റെ ടോള്‍ കളക്ഷന് സംഭവിക്കാവുന്ന സ്വാഭാവിക നഷ്ടം ഉയര്‍ത്തിക്കാട്ടാന്‍ 6 മാസത്തേക്കെങ്കിലും ടോള്‍പിരിവിന് സൗകര്യമൊരുക്കി്‌ക്കൊടുക്കുകയാണ് വേണ്ടതെന്നും അങ്ങനെയാണ് ടോള്‍ ഇല്ലാതാക്കേണ്ടതെന്നും മന്ത്രി പറഞ്ഞു. ടോള്‍ വിരുദ്ധ സമരപന്തലില്‍ നിന്ന് തനിക്കെതിരെ ഉയരുന്ന രാഷ്ട്രീയപ്രേരിത മുദ്രാവാക്യങ്ങളെ അവഗണിക്കുകയാണെന്നും അദേഹം പറഞ്ഞു.

അതെസമയം സഞ്ചാര സ്വാതന്ത്ര്യത്തിന് വിലഈടാക്കാനുള്ള നീക്കത്തിനെതിരെ ഗാന്ധിയന്‍ സമരമുറയില്‍ ചെറുത്തു നില്‍പ്പ് തുടരുമെന്നും ടോള്‍ പിന്‍വലിച്ചതായി പ്രഖ്യാപനം വരുന്നതുവരെ ഈ സമരം തുടരുമെന്നും ആക്ഷന്‍ കൗണ്‍സില്‍ കണ്‍വീനര്‍ ഷിഫ അഷറഫ് പറഞ്ഞു..എന്നാല്‍ പോലീസിനെ ഉപയോഗിച്ച് സമരത്തെ നേരിട്ടാല്‍ ജനകീയമായി ചെറുക്കുമെന്ന് യുവജനസംഘടനകളും ്‌വ്യക്തമാക്കിയിട്ടുണ്ട്

 

ശക്തമായ പോലീസ് സന്നാഹത്തോടെ ആരംഭിച്ച ടോള്‍പിരിവ് മുസ്ലിംലീഗും കോണ്‍ഗ്രസ്സുമൊഴികെയുളള പരപ്പനങ്ങാടിയിലെ മുഴുവന്‍ രാഷ്ട്രീയ പാര്‍ട്ടികളും വ്യാപാരി, സാംസ്‌കാരിക യുവജന സംഘടനകളും നടത്തിയ ശക്തമായ ജനകീയ സമരത്തെ തുടര്‍ന്ന് രണ്ട് മാസമായി നിര്‍ത്തിവെച്ചിരിക്കുകയാണ്. ആദ്യ ദിനത്തില്‍ തന്നെ സമരക്കാര്‍ക്കുനേരെ പോലീസ് ക്രൂരമായ ലാത്തിചാര്‍ജ്ജ് നടത്തിയിരുന്നു. പിന്നീട് ഇടയ്ക്കിടെ സമരസമിതി പ്രവര്‍ത്തകരും പോലീസുമായും ടോള്‍പിരിവുകാരുമായും സംഘര്‍ഷമുണ്ടായിരുന്നു. സമരത്തിലെ 74 ാം ദിവസം പോലീസ് കാവലില്‍ പിരിവ് തുടരാന്‍ ആര്‍ബിഡിസി ശ്രമിച്ചെങ്കിലും പ്രതിരോധം ശക്തമായതോടെ ഉപേക്ഷിക്കുകയായിരുന്നു.

 

 

Share news
error: Content is protected !!
Scroll to Top