യുവതി അലക്കുന്ന വീഡിയോ പകര്‍ത്തിയ യുവാവ്‌ പിടിയില്‍

images (1)തിരൂരങ്ങാടി: മൊബൈല്‍ ക്യാമറ സ്ഥാപിച്ച്‌ യുവതി അലക്കുന്നതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയതിന്‌ യുവതിയുടെ ഭര്‍ത്താവിന്റെ പരാതിയില്‍ യുവാവിനെതിരെ കേസെടുത്തു. ചേളാരി ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന ഒരു കുടുംബത്തിനാണ്‌ ഈ ദുരനുഭവമുണ്ടായത്‌. ക്വാര്‍ട്ടേഴ്‌സിന്‌ പിറകില്‍ യുവതി അലക്കുന്നിടത്ത്‌ രഹസ്യമായി മൊബൈല്‍ ക്യാമറ സ്ഥാപിച്ച്‌ വീഡിയോ ദൃശ്യങ്ങള്‍ പകര്‍ത്തുകയായിരുന്നു. സംഭവത്തില്‍ ഇതേ ക്വര്‍ട്ടേഴസില്‍ താമസിക്കുന്ന ബുഷൈര്‍ എന്ന യുവാവിനെയാണ്‌ തേഞ്ഞിപ്പലം പോലീസ്‌ പിടികൂടിയത്‌.

ഇയാള്‍ പകര്‍ത്തിയ വീഡിയോ ദൃശ്യങ്ങള്‍ പോലീസ്‌ പിടിച്ചെടുത്തിട്ടുണ്ട്‌.്‌ ഇയാള്‍ക്കെതിരെ സത്രീകള്‍ക്ക്‌ ഫോണ്‍ ചെയ്‌ത്‌ ശല്യം ചെയ്യുന്നതായ പരാതിയും നിലവിലുണ്ട്‌.

എന്നാല്‍ ഇയാളെ സംരക്ഷിക്കാന്‍ ഉന്നതതല ഇടപെടല്‍ ഉണ്ടായെന്നും അതിനാല്‍ പോലീസ്‌ നിസ്സാരവകുപ്പുകള്‍ ചേര്‍ത്താണ്‌ കേസെടുത്തിരിക്കുന്നതെന്നും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്‌.

Share news
error: Content is protected !!
Scroll to Top