തിരൂരങ്ങാടി മണ്ഡലത്തിലെ നവകേരള സദസ്സിന്റെ മുന്നൊരുക്കങ്ങള്‍ വിലയിരുത്തുന്നതിന് കായിക വകുപ്പ് മന്ത്രി അബ്ദുറഹിമാന്റെ അധ്യക്ഷതയില്‍ അവലോകന യോഗം ചേര്‍ന്നു. നവകേരള സദസ്സ് ജനങ്ങളുടെ വേദിയായി മാറണം. അഭിപ്രായ രൂപീകരണം താഴെ തട്ടില്‍ നിന്നുമാണ് വരണമെങ്കില്‍ യുവാക്കളെയും സ്ത്രീകളെയും സദസ്സിന്റെ ഭാഗമാക്കാനുള്ള ശ്രമങ്ങള്‍ നടത്തണം എന്ന് മന്ത്രി പറഞ്ഞു.
പരപ്പനങ്ങാടി മുനിസിപ്പല്‍ ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ തിരൂരങ്ങാടി നവകേരള സദസ്സ് കണ്‍വീനറായ മലപ്പുറം ഇക്കണോമിക്‌സ് ആന്‍ഡ് സ്റ്റാറ്റിറ്റിക്‌സ് ഡെപ്യൂട്ടി ഡയറക്ടര്‍ ശ്രീജയ സ്വാഗതം പറഞ്ഞു. ചെയര്‍മാന്‍ നിയാസ് പുളിക്കലകത്ത്, തിരൂരങ്ങാടി തഹസില്‍ദാര്‍ പി.ഒ സാദിഖ് എന്നിവര്‍ യോഗത്തില്‍ സംസാരിച്ചു.
മണ്ഡലത്തിലെ വിവിധ സബ് കമ്മിറ്റികളുടെ പ്രവര്‍ത്തനങ്ങള്‍, പഞ്ചായത്ത് വാര്‍ഡ് തല ഒരുക്കങ്ങള്‍ എന്നിവ വിലയിരുത്തി. മണ്ഡലം സബ് കമ്മിറ്റി കണ്‍വീനര്‍മാര്‍, പഞ്ചായത്ത്, മുനിസിപ്പല്‍ കണ്‍വീനര്‍മാര്‍, വിവിധ വകുപ്പ് തല ഉദ്യോഗസ്ഥര്‍ രാഷ്ട്രീയ പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു



