തൃശൂര്‍: കുന്നംകുളം മലങ്കര ആശുപത്രിയില്‍ മൂന്നര വയസ്സുകാരന്‍ മരിച്ചത് ചികിത്സാ പിഴവെന്ന ആരോപണവുമായി ബന്ധുക്കള്‍. തൃശൂര്‍ മുണ്ടൂര്‍ സ്വദേശി ആരോണ്‍ ആണ് മരിച്ചത്.
റൂട്ട് കനാല്‍ സര്‍ജറിക്കായാണ് കഴിഞ്ഞദിവസം വൈകിട്ട് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്നു രാവിലെ സര്‍ജറിക്കായി കൊണ്ടുപോയി. പിന്നീട് കുട്ടിയെ കാണാന്‍ അനുവദിച്ചില്ലെന്നും മരിച്ചതായി ആശുപത്രി അധികൃതര്‍ അറിയിക്കുകയായിരുന്നു എന്നും വീട്ടുകാര്‍ പറയുന്നു. ചികിത്സാ പിഴവാണ് കുട്ടിയുടെ മരണത്തിന് കാരണമെന്ന ആരോപണവുമായി ബന്ധുക്കള്‍ മലങ്കര ആശുപത്രിയില്‍ പ്രതിഷേധം നടത്തി.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു


