Section

malabari-logo-mobile

വയനാട് പേര്യയില്‍ മാവോയിസ്റ്റ് – പൊലീസ് വെടിവെപ്പ്

HIGHLIGHTS : Maoist-Police shootout in Wayanad

വയനാട്: വയനാട്ടില്‍ മാവോയിസ്റ്റുകളും തണ്ടര്‍ ബോള്‍ട്ടും തമ്മില്‍ ഏറ്റുമുട്ടല്‍. തലപ്പുഴ പേരിയ മേഖലയിലാണ് വെടിവയ്പ്പ് ഉണ്ടായത്. അര മണിക്കൂര്‍ നേരം വെടിവയ്പ്പ് തുടര്‍ന്നു എന്നാണ് പുറത്ത് വരുന്ന വിവരം. മാവോയിസ്റ്റുകളെ പിടികൂടുന്നതിനായി തണ്ടര്‍ ബോള്‍ട്ട് സംഘം വനത്തിലേക്ക് തിരിച്ചു. തണ്ടര്‍ബോള്‍ട്ടും പൊലീസും വനമേഖലയില്‍ തെരച്ചില്‍ തുടരുകയാണ്. മേഖലയില്‍ പൊലീസ് വിന്യാസം ശക്തമാക്കിയിട്ടുണ്ട്.

ഇന്നലെ വയനാട് – കോഴിക്കോട് അതിര്‍ത്തിലുള്ള വനമേഖലയില്‍ നിന്ന് മാവോയിസ്റ്റുകള്‍ക്ക് സഹായം എത്തിക്കുന്ന ഒരാളെ തണ്ടര്‍ ബോള്‍ട്ട് സംഘം പിടികൂടിയിരുന്നു. പിടിയിലായ ആളെ രഹസ്യ കേന്ദ്രത്തില്‍ വെച്ച് തണ്ടര്‍ ബോള്‍ട്ട് ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. ഉള്‍ക്കാട്ടില്‍ കഴിയുന്ന മാവോയിസ്റ്റുകള്‍ക്ക് സന്ദേശം കൈമാറുകയായിരുന്നു പിടിയിലായ ആളുടെ ചുമതല എന്നാണ് പുറത്ത് വരുന്ന വിവരം. ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കുകയാണ് പൊലീസ്. ഇതിനിടയിലാണ് ഏറ്റുമുട്ടലുണ്ടായത്.

sameeksha-malabarinews

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!