തിരൂരങ്ങാടിയില്‍ രണ്ടുവയസ്സുകാരിയുടെ പാദസരം മോഷ്ടിച്ച സഹോദരിമാര്‍ അറസ്റ്റില്‍

ankletsതിരൂരങ്ങാടി : ആശുപത്രിയില്‍ ഉമ്മയോടൊപ്പം എത്തിയ രണ്ടു വയസ്സുകാരിയുടെ പാദസരം മോഷ്ടിച്ച സഹോദരികളായ മൂന്ന് പേരെ തിരൂരങ്ങാടി പോലീസ് അറസ്റ്റ്‌ചെയ്തു. ഒഴൂര്‍ കൈതപ്പുറം കല്ലിങ്ങല്‍ ഹൗസില്‍ പാലയില്‍ക്കാട് നസീറ (18), നസീമ (21), ബുഷറ (23) എന്നിവരാണ് പിടിയിലായത്. ചെട്ടിപ്പടി വെള്ളങ്ങര അബ്ദുള്‍ മനാഫിന്റെയും സുമയ്യയുടെയും പാദസരമാണ് കവര്‍ന്നത്.

സുമയ്യ വെള്ളിയാഴ്ച രാവിലെ 10 മണിയോടെയാണ് കുട്ടിയുമായി ഡോക്ടറെ കണ്ട് തിരിച്ച് പോയത്. ഇതിനിടയിലാണ് കുട്ടിയുടെ കാലിലെ സ്വര്‍ണ്ണപാദസരം നഷ്ടമായത് ശ്രദ്ധയില്‍പ്പെട്ടത്. ഡോക്ടറെ കാണാന്‍ കാത്തു നില്‍ക്കുന്നതിനിടയില്‍ വരിയുടെ പിന്‍ഭാഗത്ത് നിന്നിരുന്ന മൂന്നുപേരെ കുറിച്ച് ഇവര്‍ക്ക് സംശയം തോന്നുകയായിരുന്നു. ഇതെതുടര്‍ന്ന് യുവതികളെ ചോദ്യം ചെയ്തപ്പോള്‍ ഇവര്‍ കുറ്റം സമ്മതിക്കുകയായിരുന്നു. ്തുടര്‍ന്ന് മൂന്ന് പേരെയും തിരൂരങ്ങാടി പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.

 

Share news
error: Content is protected !!
Scroll to Top