തിരു: തനിക്ക് ടെലിഫോണിലൂടെ നിരന്തരം വധഭീഷണി ഉള്ളതായി അഴീക്കോട് എംഎല്‍എ കെഎം ഷാജി. മതതീവ്രവാദികളില്‍ നിന്ന് വിദേശത്തുനിന്നടക്കം നിരന്തരം ഭീഷണി ഉയരുന്നുണ്ടെന്നും പലവതവണ പരാതിപ്പെട്ടിട്ടും ഇതുവരെ യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്നും എംഎല്‍എ പറഞ്ഞു. നിയമസഭയിലാണ് കെഎം ഷാജി അതീവ ഗൗരവതരമായ ഈ വിഷയമുന്നയിച്ചത്.
എംഎല്‍എ പറഞ്ഞകാര്യം പരാതിയായി പരിഗണിച്ച് തുടര്‍നടപടിക്കായി ആഭ്യന്തരവകുപ്പിന് കൈമാറുമെന്ന് മന്ത്രി കെസി ജോസഫ് അിറയിച്ചു.
മതതീവ്രവാദ സംഘടനകള്‍ക്കെതിരെ രൂക്ഷമായ ഭാഷയില്‍ പ്രതികരിക്കുന്ന ആളാണ് കെഎം ഷാജി.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



