പരപ്പേരി അനാഥാലയത്തില്‍ കടുത്ത പീഡനമെന്ന് കുട്ടികള്‍

IMG-20140613-WA0006മലപ്പുറം : കഴിഞ്ഞ ദിവസം തിരൂര്‍ പരപ്പേരി സിഎസ്‌ഐ അനാഥാലയത്തില്‍ നിന്ന് 8 ആദിവാസി കുട്ടികള്‍ രക്ഷപ്പെട്ടത് കടുത്ത പീഡനത്തെ തുടര്‍ന്നാണെന്ന് മൊഴി. മണ്ണാര്‍ക്കാട് ആനക്കണ്ണം ഇരുമ്പന്‍ ചോലി ആദിവാസി ഊരുകളിലെ കുട്ടികളാണ് പീഡനത്തിന് ഇരയായത്. ഹോമിലെ മുതിര്‍ന്ന കുട്ടികളുടെ വസ്ത്രങ്ങള്‍ വരെ ഇവരെക്കൊണ്ട് അലക്കിക്കുമായിരുന്നു. ജോലി ചെയ്യാതെ ഭക്ഷണം തരില്ലെന്ന് വാര്‍ഡന്‍ ഭീഷണിപ്പെടുത്തുകയും ചെയ്തതായി കുട്ടികള്‍ പറഞ്ഞു.

വെള്ളിയാഴ്ച രാവിലെ ചൈല്‍ഡ് ലൈനിന്റെയും, ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റിയുടെയും അംഗങ്ങള്‍ കണ്ടത് ദയനീയമായ കാഴ്ചയായിരുന്നു. വൃത്തിഹീനമായ അന്തരീക്ഷത്തിലാണ് കുട്ടികള്‍ കഴിഞ്ഞിരുന്നത്. മേല്‍ക്കൂരയില്‍ നിന്ന് വീഴുന്ന പുഴുക്കള്‍ മുറിയില്‍ വ്യാപിച്ച് കിടന്നിരുന്നു. ഭക്ഷണം കഴിക്കുന്ന പാത്രങ്ങളില്‍ എലികാഷ്ഠവും മറ്റ് കിടക്കുന്നത് കണ്ടെത്തി. പരിശോധനാ സമയത്ത് ഇവിടെ പനിച്ച് കിടക്കുന്നുണ്ടായിരുന്നു. അനാഥാലയാധികൃതര്‍ക്ക് കുട്ടികളുടെ രേഖകളില്‍ പലതും ഹാജരാക്കാന്‍ സാധിച്ചില്ല.

കഴിഞ്ഞ ദിവസം 8 കുട്ടികളെ തിരുന്നാവായ കൊടക്കല്ലിലെ ഭാരതപ്പുഴയുടെ തീരത്തെ കുറ്റിക്കാട്ടില്‍ ഒളിച്ചിരിക്കുന്നത് കണ്ടെത്തിയതിനെ തുടര്‍ന്ന് നാട്ടുകാര്‍ പോലീസില്‍ വിവരമറിയിച്ചതിനെ തുടര്‍ന്നുണ്ടായ അനേ്വഷണത്തിലാണ് പരപ്പേരി അനാഥാലയത്തിലെ ഞെട്ടിക്കുന്ന കഥകള്‍ പുറത്ത് വന്നത്. സിഎസ്‌ഐ സഭയുടെ കീഴിലാണ് പരപ്പേരിയിലെ ഈ അനാഥാലയം.

 

Share news
error: Content is protected !!
Scroll to Top