തിരു : ഗതാഗത കമ്മീഷന്‍ സ്ഥാനത്ത് തുടരാന്‍ താല്‍പ്പര്യമില്ലെന്ന് ഋഷിരാജ്‌സിംഗ്. ഒരുമാസത്തെ അവധി ആവശ്യപ്പെട്ട് അദ്ദേഹം സര്‍ക്കാരിന് കത്ത് നല്‍കി. നിയമം നടപ്പാക്കാന്‍ കഴിയാതെ സ്ഥാനത്ത് തുടരുന്നതില്‍ അര്‍ത്ഥമില്ലെന്നാണ് ഋഷിരാജ്‌സിംഗിന്റെ നിലപാട്.
കഴിഞ്ഞ ദിവസം പിന്‍സീറ്റിലെ ബല്‍റ്റ് നിര്‍ബന്ധമാക്കിയ കമ്മീഷണറുടെ ഉത്തരവ് പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഈ ഉത്തരവ് നടപ്പിലാക്കാന്‍ പ്രായോഗിക ബുദ്ധിമുട്ടുകള്‍ ഉള്ളതിനാലാണ് ഇത്തരമൊരു നടപടിയെന്ന് തിരുവഞ്ചൂര്‍ നിയമസഭയെ അറിയിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് ഗതാഗതകമ്മീഷന്‍ സ്ഥാനത്ത് തുടരാന്‍ താല്‍പ്പര്യമില്ലെന്ന നിലപാട് ഋഷിരാജ്‌സിംഗ് എടുത്തിരിക്കുന്നത്.
കഴിഞ്ഞയാഴ്ചയാണ് സീറ്റ്ബല്‍റ്റ് ഘടിപ്പിച്ച വാഹനങ്ങളില്‍ യാത്ര ചെയ്യുന്നവര്‍ക്കും സീറ്റ് ബല്‍റ്റ് നിര്‍ബന്ധമാക്കി കേന്ദ്ര മോട്ടോര്‍ വാഹനചട്ടം 138 (3) പ്രകാരം ഋഷിരാജ്‌സിംഗ് ഉത്തരവിട്ടത്. യാത്രക്കാര്‍ സീറ്റ് ബല്‍റ്റ് ധരിച്ചാണോ യാത്ര ചെയ്യുന്നത് എന്ന് പരിശോധിക്കാനായി എല്ലാ റീജിണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍മാര്‍ക്കും കമ്മീഷണര്‍ നിര്‍ദ്ദേശം നല്‍കുകയും ചെയ്തിരുന്നു. സീറ്റ് ബല്‍റ്റ് ധരിക്കുകയാണെങ്കില്‍ അപകടത്തില്‍ ഉണ്ടാകുന്ന 95 ശതമാനത്തോളം ആഘാതം കുറക്കാന്‍ കഴിയുമെന്ന വിദഗ്ദ്ധരുടെ അഭിപ്രായത്തെ തുടര്‍ന്നാണ് ഋഷിരാജ്‌സിംഗ് ഇത്തരത്തില്‍ ഒരു തീരുമാനം കൈക്കൊണ്ടത്.
ഇതിനിടെയാണ് ഋഷിരാജ്‌സിംഗിന്റെ മറുപടിയുമായി ഗതാഗതമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ര ംഗത്ത് എത്തിയത്. പിന്‍സീറ്റിലെ ബല്‍റ്റ് നിര്‍ബന്ധമാക്കുന്ന നിയമം അടിച്ചേല്‍പ്പിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിലെ 80 ശതമനാം വാഹനങ്ങള്‍ക്കും പിന്‍സീറ്റില്‍ ബല്‍റ്റില്ല. ഇന്ത്യയില്‍ ഒരിടത്തുമില്ലാത്ത നിയമം എങ്ങനെ കേരളത്തില്‍ അടിച്ചേല്‍പ്പിക്കുമെന്നും തിരുവഞ്ചൂര്‍ കോട്ടയത്ത് ചോദിച്ചു.
എന്നാല്‍ സര്‍ക്കാര്‍ ചീഫ് വിപ്പ് ഋഷിരാജ്‌സിംഗിനെ പിന്തുണച്ച് രംഗത്തെത്തിയിട്ടുണ്ട്.



