സ്‌കൂള്‍ പരിസരത്ത് ലഹരി വില്‍പ്പന നടത്തിയ അധ്യാപകന്‍ അറസ്റ്റില്‍

Handcuffsവേങ്ങര: സ്‌കൂള്‍ പരിസരത്ത് ലഹരിവസ്തുക്കള്‍ വില്‍പ്പന നടത്തിയ അധ്യാപകനെയും മറ്റ് രണ്ട് പേരെയും പോലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം കാരത്തോട് യുപി സ്‌കൂളിലെ അധ്യാപകനായ ഊരകം മേല്‍മുറി കിഴക്കേടത്ത് സുനില്‍കുമാര്‍ (40) ,ഊരകം പുത്തന്‍പീടിക വേലിക്കകത്ത് ബാബു (43) എന്നിവരാണ് അറസ്റ്റിലായത്.

സിനിമാ ഹാള്‍ ജങ്ഷനില്‍ മാനറുല്‍ ഹുദാ സ്‌കൂളിന് സമീപം ഫ്‌ളവര്‍, പൂജാ സ്റ്റോറില്‍ നടത്തിയ പരിശോധനയില്‍ ഹാന്‍സ്, പാന്‍പരാഗ് എന്നിവയും സിഗരറ്റുകളും പിടിച്ചെടുത്തു. കടയുടമസ്ഥ—രാണ് പിടിയിലായവര്‍.

വേങ്ങര എസ്‌ഐ ടി അബ്ദുള്‍ഗഫൂര്‍, സീനിയര്‍ സിപിഒ മനോജ് കുമാര്‍ എന്നിവരാണ് പരിശോധനക്ക് നേതൃത്വം നല്‍കിയത്.

Share news
error: Content is protected !!
Scroll to Top