Section

malabari-logo-mobile

ഹോ!! ഹോളണ്ട് … സ്‌പെയിന്‍ തകര്‍ന്നു (5-1)

HIGHLIGHTS : നീലകുപ്പായത്തിനകത്ത് മുറിവേറ്റ ഒരു ഓറഞ്ചു മനസ്സുണ്ടായിരുന്നു. ആദ്യപകുതിയുടെ അവസാനം വരെയും പതുങ്ങി നിന്നൊരു പക. നാലു വര്‍ഷം മുമ്പ് ദക്ഷിണാഫ്രിക്കയില...

holland 11നീലകുപ്പായത്തിനകത്ത് മുറിവേറ്റ ഒരു ഓറഞ്ചു മനസ്സുണ്ടായിരുന്നു. ആദ്യപകുതിയുടെ അവസാനം വരെയും പതുങ്ങി നിന്നൊരു പക. നാലു വര്‍ഷം മുമ്പ് ദക്ഷിണാഫ്രിക്കയിലേറ്റ മുറിവില്‍ ഉപ്പു പുരട്ടിക്കൊണ്ട് ബ്രസീലില്‍ നി്ന്ന് കാളപ്പോരുകാര്‍ കടംകൊണ്ട കോസ്റ്റ(സ്‌പെയി്ന്‍) പോസ്റ്റിലേക്ക് സ്വയം തൊടുക്കുന്നു….. നെതര്‍ലാന്‍ഡ്‌സ് പ്രതിരോധത്തിന്റെ ദുശ്യാഢ്യങ്ങളില്‍ കോസ്റ്റ വീണതിന് പ്രതിഫലമായി ലഭിച്ച പെനാല്‍ട്ടി സ്പാനിഷ് ക്യാപ്റ്റന്‍ സാവി അല്‍നസ് പഴുതുകളില്ലാതെ ഗോള്‍വര കടത്തുന്നു.

തുടര്‍ന്ന് കാല്‍പന്ത് അനശ്ചിതത്വങ്ങളുടെ ആകാശരേഖകളെ അതിലംഘിച്ച് 110 മീറ്റര്‍ നീളവും 100 മീറ്റര്‍ വീതിയുമുള്ള സമരചതുരത്തിന്റെ സര്‍ഗാത്മകതയാകുന്നു.

sameeksha-malabarinews

hollandആദ്യപകുതിയില്‍ മൂന്ന് മിനിറ്റ് ബാക്കി… ഹോളണ്ട് ക്യാപ്റ്റന്‍ വാന്‍ പിയേഴ്‌സണ്‍ അര്‍ദ്ധസാധ്യതപോലുമില്ലാത്ത ഒരു ആകാശപന്തിനെ ഗോളിയെ അസ്ത്രപ്രജ്ഞനാക്കി ഒന്നുകൂടി മുകളിലേക്കുയര്‍ത്തുന്നു. ആ പന്ത് മഴവില്ല് പോലെ ക്രോസ്ബാറിന് താഴേക്ക് വളഞ്ഞിറങ്ങുന്നു.സ്‌കോര്‍ (1-1)

2370262_big-lndതുടര്‍ന്ന് കളം നിറഞ്ഞ് കളിച്ചത് യഥാര്‍ത്ഥ ഫുട്‌ബോള്‍. സ്‌പെയിനിന്റെ കരുത്ത് ഏട്ടിലെ പശുവാകുന്നു. കാല്‍പാദങ്ങളി്‌ലേക്ക് കൊടുങ്കാറ്റിന്റെ വേഗത ആവാഹിച്ച ആര്യന്‍ റോബന്റെ കാലില്‍ വെടിയുണ്ടയായിയൊളിപ്പിച്ച ഒരു മനോഹര കിക്കടക്കം 5 ഗോളുകള്‍. ഹോളണ്ട് കാല്‍പന്തില്‍ ഒരു കാവ്യാത്മക പ്രതിരോധം നിര്‍വഹിച്ചിരിക്കുന്നു.

ബ്രസീലിലെ സാല്‍വദോറിലെ അരീന സ്‌റ്റേഡിയത്തില്‍ മുയല്‍ കുഞ്ഞുങ്ങളായി സ്പാനിഷ് കളിക്കാര്‍ പരുങ്ങി നിന്ന നിമിഷങ്ങള്‍…….ഇത്തവണത്തെ ലോകകപ്പില്‍ ആദ്യമായി ഫുട്‌ബോള്‍ ജയിച്ചിരിക്കുന്നു……ഹോളണ്ടിനൊപ്പം

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!