മുന്‍ തിരൂര്‍ എംഎല്‍എ പി പി അബ്ദുള്ളക്കുട്ടി അന്തരിച്ചു

തിരൂര്‍abdulakkauty copy:  മുന്‍ തിരൂര്‍ എംഎല്‍എയും സിപിഎം മലപ്പുറം ജില്ലാകമ്മറ്റിയംഗവുമായ കെ അബ്ദുല്ലക്കുട്ടി അന്തരിച്ചു. പെരിന്തല്‍മണ്ണ ഇഎംഎസ് ആശുപത്രിയില്‍ വെച്ച് വെള്ളിയാഴ്ച രാത്രി പത്തു മണിയോടെയാണ് മരണം.

ഏറെ നാളായി രോഗവസ്ഥയിലായിരുന്ന ഇദ്ദേഹത്തെ രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന ഇന്ന് വൈകീട്ട് നാലു മണിയോടെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
2006 മുതല്‍ 2011 വരെ തിരൂര്‍ മണ്ഡലത്തെ പ്രതിനിധീകരിച്ച് ഇദ്ദേഹം വെട്ടം പഞ്ചായത്ത് പ്രസിഡന്റ് തിരൂര്‍ അര്‍ബന്‍ ബാങ്ക് പ്രസിഡന്റ് എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. തിരൂര്‍ മേഖലയില്‍ സിപിഐഎമ്മിന്റെ തലമുതിര്‍ന്ന നേതാക്കളിലൊരളായിരുന്നു അബ്ദുള്ളക്കുട്ടിസഖാവ് എ്ന്നറിയപ്പെട്ടിരുന്ന ഇദ്ദേഹം തിരൂര്‍ മേഖലയില്‍ സിപിഎം കെട്ടിപ്പടുക്കുന്നതില്‍ ഏറെ പ്രയത്‌നിച്ചിട്ടുണ്ട്.

പരേതനായ പിപി കുഞ്ഞാവഹാജിയുടെയും പാത്തിബീയുടെയും മകനാണ് ഭാര്യ പാത്തുമോള്‍. മക്കള്‍ നൂര്‍ജ്ജഹാന്‍, അബ്ദുല്‍ നാസര്‍ മരുമക്കള്‍ ഉമ്മര്‍കുട്ടി താഹിറ ഇദ്ദേഹത്തിന്റെ കബറടക്കം ശനിയാഴ്ച വൈകീട്ട മുന്നിന് തീണ്ടാപ്പടി ജുമാമസ്ജിദ് കബര്‍സ്ഥാനില്‍ നടക്കും.

 

Share news
error: Content is protected !!
Scroll to Top