തിരൂരില്‍ നിരോധിത പുകയില ഉല്‍പ്പന്നങ്ങളുമായി യുവാവ് പിടിയില്‍

തിരൂര്‍: നിരോധിത പുകയില ഉല്‍പ്പന്നങ്ങളുമായി യുവാവ് പിടിയിലായി. തൃപ്രങ്ങോട്ട് ബീരാഞ്ചിറ പുത്തന്‍കാനകത്ത് മുഹമ്മദ് ഷാഫിയാണ് അറസ്റ്റിലായത്. ഇയാളില്‍ നിന്നും ഒന്നര ലക്ഷം രൂപയുടെ നിരോധിത പുകയില ഉല്‍പ്പന്നങ്ങളാണ് പിടികൂടിയത്.

പ്രതിയുടെ ബീരാന്‍ഞ്ചിറ ചേമ്പുംപടിയിലെ ഗോഡൗണില്‍ നിന്നാണ് ഹാന്‍സും ബ്രസീല്‍ ഗോള്‍ഡ് എന്നിവ പിടിച്ചെടുത്തത്.

എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പി എല്‍ ബിനുകുമാറിന്റെ നേതൃത്വന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാള്‍ സ്‌കൂള്‍ പരിസരം കേന്ദ്രീകരിച്ചാണ് പുകയില ഉല്‍പ്പന്നങ്ങള്‍ വില്‍പ്പന നടത്തുന്നത്.

Share news
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!
Scroll to Top