തിരൂരില്‍ അടച്ചിട്ട വീട്ടില്‍ മോഷണം: മൂന്ന്‌ പേര്‍ പിടിയില്‍

തിരൂര്‍:  വീട്ടുടമസ്ഥന്റെ ഭാര്യ കോവിഡ്‌ ബാധിച്ച്‌ മരിച്ചതിനെ തുടര്‍ന്ന്‌ അടച്ചിട്ട വീട്ടില്‍ മോഷണം. മൂന്ന്‌ പേര്‍ പിടിയില്‍ . തിരൂര്‍ പൂക്കയില്‍ സ്വദേശികളായ കണ്ണച്ചമ്പാട്ട്‌ സുരേന്ദ്രന്‍, പാറപറമ്പില്‍ ബിപീഷ്‌, ചാണക്കല്‍ പറമ്പില്‍ അബ്ദുല്‍ കരീം എന്നിവരാണ്‌ അറസ്റ്റിലായത്‌.

പൂക്കയില്‍ ഉണ്ണിയാല്‍ റോഡില്‍ ഒരിക്കലില്‍ മുബാറക്കിന്റെ വീട്‌ കുത്തിതുറന്നാണ്‌ വീട്ടുപകരണങ്ങളും മറ്റും മോഷ്ടിക്കാന്‍ ശ്രമിച്ചത്‌. ബുധനാഴ്‌ച പകലാണ്‌ സംഭവം,. മൂന്ന്‌ ദിവസം മുമ്പ്‌ മുബാറിക്കിന്റ ഭാര്യ നസ്‌റിയ കോവിഡ്‌ ബാധിച്ച്‌ മരിച്ചിരുന്നു. ഇതേ തുടര്‍ന്ന്‌ വീട്ടുകാര്‍ വീട്‌ പുട്ടിപ്പോയി. ഈ തക്കത്തിനാണ്‌ മോഷണം നടത്തിയത്‌.

സാധനങ്ങള്‍ ഓട്ടോ റിക്ഷയില്‍ കടത്തുന്നത് കണ്ട്‌ സംശയം തോന്നിയ നാട്ടുകാര്‍ ചേര്‍ന്ന്‌ തടയുകയായിരുന്നു. വിവരമറിയച്ചതിനെ തുടര്‍ന്ന സ്ഥലത്തെത്തിയ പോലീസ്‌ പ്രതികളെ അറസ്റ്റ്‌ ചെയ്‌തു. തിരൂര്‍ എസ്‌എച്ച്‌ഒ ടിപി ഫര്‍ഷാദ്‌, എസ്‌ഐ ജലീല്‍ കറുത്തേടത്ത്‌ , പ്രബേഷന്‍ എസ്‌ഐ ഷറഫുദ്ധീന്‍, സിപിഓ ഷിബു രാജ്‌ എന്നിവരാണ്‌ ഇവരെ അറസറ്റ്‌ ചെയ്‌തത്‌.

മൂന്ന്‌ പേരെയും കോടതി റിമാന്റ്‌ ചെയ്‌തു.

Share news
error: Content is protected !!
Scroll to Top