കര്‍ഷകസമരം ശക്തം: പഞ്ചാബില്‍ റിലയന്‍സ്‌ പമ്പുകള്‍ നിശ്ചലമാകുന്നു

farmers protest: Anti ambani, anti adani turn in punjab

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ദില്ലി:  കര്‍ഷകപ്രക്ഷേഭത്തിന്റെ ഭാഗമമായി പഞ്ചാബില്‍ ബഹിഷ്‌ക്കരണാഹ്വാനത്തെ തുടര്‍ന്ന്‌ റിലയന്‍സിന്റെ പെട്രോള്‍ പമ്പുകള്‍ നിശ്ചലമാകുന്നു. ജിയോ സിം കാര്‍ഡകള്‍ വ്യാപകമായി ഒഴിവാക്കുന്നു.

കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷികനയങ്ങള്‍ക്കെതിരെയുള്ള പ്രക്ഷോഭത്തിന്റെ ഭാഗമായാണ്‌ റിലയന്‍സ്‌, അദാനി അടക്കമുള്ള കോര്‍പറേറ്റ്‌ കമ്പനികളുടെ ഉത്‌പന്നങ്ങള്‍ ബഹിഷ്‌ക്കരിക്കാന്‍ കര്‍ഷക സംഘടനകള്‍ ആഹ്വാനം ചെയ്‌തത്‌. ഇതിന്റെ ഭാഗമായി പല പമ്പുകള്‍ക്ക്‌ മുന്നിലും ഉപരോധസമരം നടക്കുന്നുണ്ട്‌. ഭുരിപക്ഷം റിലയന്‍സ്‌ പമ്പുകളും നിശ്ചലമായി.

എസ്സാര്‍ ഗ്രൂപ്പിന്റെ പമ്പുകള്‍, വാള്‍മാര്‍ട്ട്‌്‌ സ്റ്റോറുകള്‍, റിലയന്‍സ്‌ മാളുകള്‍ എന്നിവയും വ്യാപകമായി ബഹിഷ്‌ക്കരിക്കുന്നുണ്ട്‌.

കര്‍ഷക സമരങ്ങളോട്‌ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട്‌ യൂറോപ്യന്‍ രാജ്യങ്ങളിലെ നഗരങ്ങളിലും, അമേരിക്കയിലും റാലികള്‍ നടന്നു. യു എന്‍ ആസ്ഥാനത്തിന്‌ മുന്നില്‍ പ്രതിഷേധിക്കാനും പ്രവാസി പഞ്ചാബികളുടെ സംഘടനകള്‍ ആലോചിക്കുന്നുണ്ട്‌.

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •