Section

malabari-logo-mobile

താനൂര്‍ ഗവ. ഫിഷറീസ് സ്‌കൂളില്‍ 2.90 കോടിയുടെ പദ്ധതിക്ക്  തുടക്കമായി: സ്റ്റേഡിയം, സ്‌കൂള്‍ കോംപ്ലക്‌സ് എന്നിവ പദ്ധതിയില്‍

HIGHLIGHTS : താനൂര്‍ ഗവ. ഫിഷറീസ് സ്‌കൂളില്‍ മികവുറ്റ ഭൗതിക സാഹചര്യങ്ങള്‍ ഒരുങ്ങുന്നു. . 2.90 കോടി ചെലവില്‍ തയ്യാറാകുന്ന പദ്ധതിയുടെ പ്രവൃത്തി ഉദ്ഘാടനം വി.അബ്ദുറഹ...

താനൂര്‍ ഗവ. ഫിഷറീസ് സ്‌കൂളില്‍ മികവുറ്റ ഭൗതിക സാഹചര്യങ്ങള്‍ ഒരുങ്ങുന്നു. . 2.90 കോടി ചെലവില്‍ തയ്യാറാകുന്ന പദ്ധതിയുടെ പ്രവൃത്തി ഉദ്ഘാടനം വി.അബ്ദുറഹ്മാന്‍ എം.എല്‍.എ നിര്‍വഹിച്ചു. പി.ടി.എ പ്രസിഡന്റ് എം.പി അഷ്‌റഫ് അധ്യക്ഷനായി.
സ്റ്റേഡിയം, സ്‌കൂള്‍ ചുറ്റുമതില്‍, പ്രധാന കവാടം, പഴയ കെട്ടിടങ്ങള്‍ നവീകരിക്കല്‍, ക്യാമ്പസ് സൗന്ദര്യവത്കരണം എന്നിവയാണ് തയ്യാറാകുന്നത്. ആറു മാസം കൊണ്ട് പ്രവൃത്തി പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യം.
സ്‌കൂള്‍ പ്രധാനധ്യാപകന്‍ എന്‍.എം സുനില്‍കുമാര്‍, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ സജി.എം.രാജേഷ്, പ്രൊജക്ട് ഓഫീസര്‍ അബ്ദുള്‍ മജീദ്, അസി.എഞ്ചിനീയര്‍ അപര്‍ണ, പി.ടി.എ വൈസ് പ്രസിഡന്റ് സിറാജ്, പി.ടി.എ എക്‌സിക്യൂട്ടീവ് അംഗം എം. അനില്‍കുമാര്‍, സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ പി. മായ എന്നിവര്‍ സംസാരിച്ചു.
എസ്.എസ്.എല്‍.സിയ്ക്ക് നൂറു ശതമാനം വിജയം :
താനൂര്‍ ഫിഷറീസ് സ്‌കൂള്‍ അധികൃതര്‍ക്കും വിദ്യാര്‍ഥികള്‍ക്കും ആദരം

ചരിത്രത്തിലാദ്യമായി ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികളെ എസ്.എസ്.എല്‍.സി പരീക്ഷയില്‍ പങ്കെടുപ്പിച്ച് 100 ശതമാനം വിജയം നേടിയ താനൂര്‍ ഫിഷറീസ് സ്‌കൂളിനെ എന്റെ താനൂരിന്റെ ആഭിമുഖ്യത്തില്‍ ആദരിച്ചു. ഫിഷറീസ് വകുപ്പ് മന്ത്രി ജെ.മേഴ്‌സിക്കുട്ടി അമ്മയുടെ ഓണ്‍ലൈന്‍ സാന്നിധ്യത്തില്‍ വി.അബ്ദുറഹ്മാന്‍ എം.എല്‍.എ സ്‌കൂളിനുള്ള ഉപഹാരം കൈമാറി. സ്‌കൂള്‍ പ്രധാനാധ്യാപകന്‍ എന്‍. എം സുനില്‍ കുമാര്‍ ഉപഹാരം ഏറ്റുവാങ്ങി.
മത്സ്യത്തൊഴിലാളികളുടെ മക്കള്‍ മാത്രം പഠിക്കുന്ന താനൂര്‍ ഗവ.ഫിഷറീസ് ഹൈസ്‌കൂളില്‍ ഇത്തവണയാണ് ഏറ്റവും കൂടുതല്‍ കുട്ടികള്‍ എസ്.എസ്.എല്‍.സി പരീക്ഷ എഴുതിയത്. പരീക്ഷയെഴുതിയ 31പേരും വിജയിച്ചു. നേരത്തേ സ്‌കൂളിലെ വിദ്യാര്‍ഥികളുടെ എണ്ണം വളരെ കുറവായിരുന്നു. ജയിച്ച വിദ്യാര്‍ഥികളില്‍ ഒരാള്‍ ഏഴ് എ പ്ലസ് നേടി ഉന്നത വിജയവും കരസ്ഥമാക്കിയിട്ടുണ്ട്. 23 പേര്‍ സ്‌കൂള്‍ ഹോസ്റ്റലില്‍ താമസിച്ചു പഠിക്കുന്നവരാണ്. സര്‍ക്കാര്‍ നിര്‍ദേശ പ്രകാരം എട്ടുപേര്‍ ഡേ സ്‌കോളര്‍ ആയും ഇവിടെ പഠനം നടത്തിയിരുന്നു.
വി.അബ്ദുറഹ്മാന്‍ എം.എല്‍.എയുടെ എന്റെ താനൂര്‍ പദ്ധതിയുടെ ഭാഗമായി എസ്.എസ്.എല്‍.സി വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിച്ച  വിജയരഥം ക്യാമ്പില്‍ പങ്കെടുത്ത ഏഴു പേരും മികച്ച വിജയം നേടിയിരുന്നു. വി. അബ്ദുറഹ്മാന്‍ എം.എല്‍.എയുടെ പ്രത്യേക ശ്രദ്ധയുള്ള സ്‌കൂളാണ് ഫിഷറീസ് സ്‌കൂള്‍. മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് മെച്ചപ്പെട്ട വിദ്യാഭ്യാസം ലഭിക്കുന്നതിനായി മികച്ച പ്രവര്‍ത്തനങ്ങളാണ് സ്‌കൂളില്‍ നടക്കുന്നത്.
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!