ഗുജറാത്തില്‍ മതേതര സ്വഭാവമുള്ള പരസ്യത്തിന്റെ പേരില്‍ തനിഷ്‌ഖ്‌ ജ്വല്ലറിക്ക്‌ നേരെ ആക്രമണം: പരസ്യം പിന്‍വലിച്ച്‌ മാപ്പ്‌ പറഞ്ഞ്‌ മാനേജ്‌മെന്റ്‌

ഗാന്ധിധാം; മതേതര സ്വഭാവമുള്ള പരസ്യചിത്രത്തിന്റെ പേരില്‍ ‌ ഗുജറാത്തിലെ കച്ച്‌ ജില്ലയില്‍ തനിഷ്‌ഖ്‌ ജ്വല്ലറിക്കെതിരെ ആക്രമണം നടന്നതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‌ട്ട്‌ ചെയ്‌തു.‌ . ആക്രമണം നടത്തിയവര്‍ ജ്വല്ലറി മാനേജറെ കൊണ്ട്‌ മാപ്പെഴുതിച്ച്‌ പ്രദര്‍ശിപ്പിച്ച്തായും റിപ്പോര്‌ട്ട്‌ .

പരസ്യത്തില്‍ ഒരു മുസ്ലീം കുടുംബം ഹിന്ദു മരുമകള്‍ക്കൊപ്പം ഒരു ചടങ്ങ്‌ ആഘോഷിക്കുന്നതിന്റെ രംഗമുണ്ട്‌. ഇതാണ്‌ ഒരു വിഭാഗം വിവാദമാക്കിയത്‌.

പരസ്യം പിന്‍വലിച്ച്‌ മാപ്പു പറയുന്നതായുള്ള നോട്ടീസാണ്‌ കടയുടെ മുന്നില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്‌. തനിഷ്‌ഖിന്റെ ലജ്ജാകരമായ പരസ്യത്തില്‍ കച്ചിലെ ഹിന്ദു സമൂഹത്തോട്‌ ഞങ്ങള്‍ ക്ഷമ ചോദിക്കുന്നുവെന്നാണ്‌ നോട്ടീസിലുള്ളത്‌. ഈ നോട്ടീസ്‌ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കഴിഞ്ഞു.

എ്ന്നാല്‍ ഭീഷണി ലഭിച്ചതല്ലാതെ ആക്രമണമോ കലാപമോ നടന്നിട്ടില്ലെന്ന്‌ കച്ച്‌ ഈസ്‌റ്റിലെ എസ്‌പി മയൂര്‍ പാട്ടീല്‍ പറഞ്ഞു.

ടാറ്റാ ഗ്രൂപ്പും തമിഴ്‌നാട്‌‌ ഇന്‍ഡസ്‌ട്രീയല്‍ ഡെവലപ്പ്‌മെന്റ്‌ കോര്‍പ്പറേഷനും ചേര്‍ന്നുള്ള ടൈറ്റാന്‍ കമ്പനിയുടെ ബ്രാന്‍ഡ്‌ ഗ്രൂപ്പ്‌ ആണ്‌ തനിഷ്‌ഖ്‌

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •