ഓപ്പറേഷന്‍ റേഞ്ചര്‍; തിരൂരില്‍ ഒരാള്‍ അറസ്‌റ്റില്‍, മൂന്ന്‌ വാളുകള്‍ കണ്ടെത്തി

തിരൂര്‍ : തൃശ്ശൂര്‍ റെയിഞ്ച്‌ ഐജിയുടെ പ്രത്യേക നിര്‍ദ്ദേശപ്രകാരം നടക്കുന്ന റെയിഡില്‍ തിരൂരില്‍ ഒരാള്‍ പിടിയില്‍. മറ്റൊരിടത്ത്‌ നിന്ന്‌ മൂന്ന്‌ വാളുകള്‍ കണ്ടെടുത്തു.
തിരൂര്‍ പോലീസ്‌ കൂട്ടായി ഭാഗത്ത്‌ നടത്തിയ റെയിഡിലാണ്‌ വധശ്രമക്കേസില്‍ പ്രതിയായ വാടിക്കല്‍ കുട്ടിയാന്റെ പുരയ്‌ക്കല്‍ ഫാസില്‍(22) നെ അറസ്റ്റ്‌ ചെയ്‌തത്‌. മറ്റൊരു പ്രതിയായ വാക്കാട്‌ കാക്കച്ചിന്റെ പുരയ്‌ക്കല്‍ ഷാജിുടെ വീട്ടില്‍ നിന്നും 3 വാളുകളും കണ്ടെടുത്തു.

വിവിധ കേസുകളില്‍ ഒളിവില്‍ കഴിയുന്ന പ്രതികളെയും ഗുണ്ടകളെയും പിടികൂടുന്നതിനായി നടപ്പിലാക്കിയതാണ്‌ ഓപ്പറേഷന്‍ റെയിഞ്ചര്‍.

തിരൂർ ഡിവൈഎസ്പി സുരേഷ് ബാബു, എസ് എച്ച് ഒ ടി പി ഫർഷാദ്, എസ് ഐ ജലീൽ കറുത്തേടത്ത്, ൈപ്രൊബഷൻ എസ് ഐ ഷറഫുദ്ദീൻ,എന്നിവരുടെ നേതൃത്വത്തിൽ ആണ് പോലീസ് തിരച്ചിൽ നടത്തിയത്

Share news
error: Content is protected !!
Scroll to Top