മഹാകവി അക്കിത്തം വിടവാങ്ങി

വെളിച്ചം ദുഖമാണുണ്ണി തമസ്സല്ലോ സുഖപ്രദം

Share news
 • 2
 •  
 •  
 •  
 •  
 •  
 • 2
 •  
 •  
 •  
 •  
 •  

മലയാളത്തിന്റെ കവി, ജ്ഞാനം പീഠം ജേതാവ്‌ അക്കിത്തം അച്ചുതന്‍ നമ്പൂതിരി വിടവാങ്ങി . 94 വയസ്സായിരുന്നു. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന്‌ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. വ്യാഴാഴ്‌ച രാവിലെ 8.10നായിരുന്നു മരണം സംഭവിച്ചത്‌.

അമേറ്റൂര്‍ അക്കിത്തത്ത്‌ മനയില്‍ വാസുദേവന്‍ നമ്പുതിരിയുടെയും , ചേകൂര്‍ മനക്കല്‍ പാര്‍വ്വതി അന്തര്‍ജ്ജനത്തിന്റെയും മകനായായി 1926 മാര്‍ച്ച്‌ 18ന്‌ പാലക്കാട്‌ ജില്ലയിലെ കുമരനെല്ലൂരിലാണ്‌ ജനനം. ചിത്രകാരനായ വാസുദേവന്‍ നമ്പൂതരി മകനാണ്‌.

2019ല്‍ ജ്ഞാനം പീഠം നല്‍കിയും, 2017ല്‍ പത്മശ്രീ നല്‍കിയും രാജ്യം അദ്ദേഹത്തെ ആദരിച്ചു.

കഥ, ചെറുകഥ, നാടകം, വിവര്‍ത്തനം, ഉപന്യാസം എന്നിങ്ങിനായായി 46ഓളം കൃതികള്‍ അദ്ദേഹം രചിച്ചിട്ടുണ്ട്‌.

ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം, വെള്ളക്കല്ലിന്റെ കഥ, ബലിദര്‍ശനം, പണ്ടത്തെ മേല്‍ശാന്തി, പഞ്ചവര്‍ണ്ണക്കിളി, അരങ്ങേറ്റം, മധുവിധു, ഒരു കുല മുന്തിരിങ്ങ എന്നിവയടക്കം നിരവധി രചനകള്‍ അദ്ദേഹത്തെ തേടിയെത്തി

കേരള സാഹത്യ അക്കാദമി അവാര്‍ഡ്‌, കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ്‌, ഒടക്കുഴല്‍ അവാര്‍ഡ്‌, സഞ്‌ജയന്‍ പുരസ്‌ക്കാരം, എഴുത്തച്ചന്‍ പുരസ്‌ക്കാരം, വയലാര്‍ അവാര്‍ഡ്‌ , മാതൃഭുമി സാഹിത്യ പുരസ്‌ക്കാരം എന്നിവയും അദ്ദേഹത്തെ തേടിയെത്തി.

Share news
 • 2
 •  
 •  
 •  
 •  
 •  
 • 2
 •  
 •  
 •  
 •  
 •