തിരൂര്‍ : കോവിഡ് പ്രതിരോധ മരുന്ന് വിതരണത്തിനിടെ വനിത പഞ്ചായത്ത് അംഗത്തെ മര്‍ദ്ധിച്ചതായി പരാതി.
തലക്കാട് പഞ്ചായത്ത് ക്ഷേമകാര്യ സറ്റാന്റിങ്ങ് കമ്മറ്റി ചെയര്‍ പേഴ്‌സണ്‍ നുസൈബ എടത്തടത്തിലിനെയാണ് കാഞ്ഞിരക്കോല്‍ മുഹമ്മദ് എന്ന കുഞ്ഞിബാവ ആക്രമിച്ചത്. നുസൈബ തിരൂര്‍ സിഐക്ക് പരാതി നല്‍കി.
കാഞ്ഞിരകോല്‍ വയ്യിലത്തോട് ഭാഗത്ത്വെച്ച് മുഹമ്മദ് നുസൈബയുടെ വാഹനം തടഞ്ഞുനിര്‍ത്തി അസഭ്യം പറയുകയും മര്‍ദ്ധിച്ച് സ്‌കൂട്ടറില്‍ നിന്നും റോഡിലേക്ക് തള്ളിയിടുകയും ചെയ്തായി പരാതിയില്‍ പറയുന്നു.
ഇയാള്‍ മുസ്ലീം ലീഗ് പ്രവര്‍ത്തകനാണ്.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




