തിരൂര്‍ വിപിന്‍ വധക്കേസ്; 2 പേര്‍കൂടി അറസ്റ്റില്‍

തിരൂര്‍ : ആര്‍ എസ് എസ് പ്രവര്‍ത്തകനായ തിരൂര്‍ തൃപ്രങ്ങോട് സ്വദേശി വിപിനെ(22) വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ രണ്ടുപേര്‍കൂടി അറസ്റ്റിലായി. ആലത്തിയൂര്‍ സ്വദേശി സാബിനൂര്‍, തിരൂര്‍ സ്വദേശി സിദ്ദീഖ് എന്നിവരാണ് അറസിറ്റിലായത്.

നേരത്തെ വിപിനെ കൊലപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയ കേസില്‍ പോപ്പുലര്‍ ഫ്രണ്ട് തൃപ്രങ്ങോട്ട് പഞ്ചായത്ത് പ്രസിഡന്റ് പെരുന്തല്ലൂര്‍ ആലുക്കല്‍ മുഹമ്മദ് അന്‍വര്‍(39), വെട്ടം ആശാന്‍പടി യൂണിറ്റ് പ്രസിഡന്റ് പറവണ്ണ കാഞ്ഞിരക്കുറ്റി തലേക്കര വീട്ടില്‍ തുഫൈല്‍(32) എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു.

Share news
error: Content is protected !!
Scroll to Top