നെടുമ്പാശ്ശേരിയില്‍ ലാന്റിംഗിനിടെ വിമാനം തെന്നി മാറി;വന്‍ അപകടം ഒഴിവായി;യാത്രക്കാര്‍ സുരക്ഷിതര്‍

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വിമാനം ലാന്റിംഗിനിടെ ഓടിയിലേക്ക് തെന്നിമാറി. ഒഴിവായത് വന്‍ ദുരന്തമാണ്. യാത്രക്കാരെല്ലാം സുരക്ഷിതരാണ്. ഇന്ന് പുലര്‍ച്ചെ 2.45 നായിരുന്നു അപകടം.

റണ്‍വേയില്‍ നിന്ന് പാര്‍ക്കിംഗ് വേയിലേക്ക് മാറ്റുന്നതിനിടെയാണ് വിമാനം തെന്നിമാറി ഓടയിലേക്ക് വീണത്. അബുദാബിയില്‍ നിന്ന് എത്തിയ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമനമാണ് അപകടത്തില്‍പ്പെട്ടത്. വിമാനത്തിന്റെ ടയറുകള്‍ ചെളിയില്‍ പുതഞ്ഞു പോയതിനാല്‍ അപകട സ്ഥലത്തു നിന്നും വിമാനം ഇനിയും മാറ്റാന്‍ കഴിഞ്ഞിട്ടില്ല.

 

Share news
error: Content is protected !!
Scroll to Top