ദിലീപ് അച്ഛന്റെ ശ്രാദ്ധ ചടങ്ങില്‍ പങ്കെടുത്തു;ജയിലിലേക്ക് മടങ്ങി

കൊച്ചി: നടന്‍ ദിലീപ് അച്ഛന്റെ ശ്രാദ്ധ ചടങ്ങില്‍ പങ്കെടുത്ത് ജയിലിലേക്ക് മടങ്ങി.രാവിലെ എട്ടുമണിക്കാണ് ദിലീപ് ജയിലില്‍ നിന്ന് പുറത്തിറങ്ങിയത്. ആലുവ സബ് ജയിലില്‍ നിന്ന് അധികൃതര്‍ ദിലീപിനെ പെരുമ്പാവൂര്‍ സി ഐ ബൈജു പൗലോസിന്റെ നേതൃത്വത്തിലെ പോലീസ് സംഘത്തിന് കൈമാറുകയായിരുന്നു. ഇവിടെ നിന്ന് കനത്ത പോലീസ് കാവലിലാണ് ദിലീപിനെ ആലുവയിലെ വീട്ടില്‍ എത്തിച്ചത്. വീട്ടില്‍ അടുത്തബന്ധുക്കള്‍ മാത്രാണ് ഉണ്ടായിരുന്നത്.

രാവിലെ 8.30 ഓടെ വീട്ടു മുറ്റത്ത് ചടങ്ങ് തുടങ്ങി. അന്വേഷണ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ് കര്‍മ്മങ്ങള്‍ നടന്നത്. ദിലീപിന്റെ മകള്‍ മീനാക്ഷി, ഭാര്യ കാവ്യ മാധവന്‍, അമ്മ, സഹോദന്‍, സഹോദരി, തുടങ്ങിയവരും അടുത്ത ബന്ധുക്കളും ചടങ്ങില്‍ പങ്കെടുത്തു.

വന്‍ പോലീസ് സുരക്ഷയാണ് പോലീസ് ഒരുക്കിയത്. രണ്ട് മണിക്കൂര്‍ സമയം ദിലീപിന് അനുവദിച്ചിരുന്നെങ്കിലും ഒരു മണിക്കൂറും നാല്‍പ്പത്തി അഞ്ച് മിനിറ്റും മാത്രമെ ദിലീപ് ഇവിടെ ചിലവഴിച്ചൊള്ളു. പ്രാഭത ഭക്ഷണം കഴിഞ്ഞ് ദിലീപ് പത്തുമണിക്ക് മുമ്പേ തന്നെ ആലുവ സബ് ജയിലിലേക്ക് മടങ്ങിയെത്തി.

അങ്കമാലി ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് ലീന റിയാസാണ് ദിലീപിന് ശ്രാദ്ധ ചടങ്ങില്‍ പങ്കെടുക്കാന്‍ അനുമതി നല്‍കിയത്. രഹസ്യസംഭാഷണങ്ങളും മാധ്യമപ്രവര്‍ത്തകരെ കാണുന്നതും കോടതി വിലക്കിയിരുന്നു. ആലു ശിവക്ഷേത്രത്തില്‍ കര്‍മങ്ങള്‍ ചെയ്യണമെന്നാണ് ദിലീപ് കോടതിയെ അറിയിച്ചിരുന്നത്. എന്നാല്‍ ആലുവ പാലസിന് സമീപത്തെ വീട്ടിലെ ചടങ്ങുകളില്‍ പങ്കെടുക്കാന്‍ മാത്രമെ അനുമതി ലഭിച്ചൊള്ളു.

 

Share news
error: Content is protected !!
Scroll to Top