തിരൂര്‍ : കനത്ത മഴയെ തുടര്‍ന്ന് തിരൂര്‍ നഗരത്തിലെ മാലിന്യങ്ങള്‍ ഒന്നിച്ച് പുഴയിലേക്കൊഴുകിയതോടെ തിരൂര്‍ പൊന്നാനി പുഴയില്‍ മത്സ്യങ്ങള്‍ ചത്തുപൊങ്ങുന്നത് വ്യാപകമായി. മാലിന്യങ്ങള്‍ ഒഴുകിയെത്തിയതോടെ പുഴയിലെ ഓക്‌സിജന്റെ അളവ് കുറഞ്ഞതാണ് മത്സ്യങ്ങള്‍ നശിക്കാനിടയായതെന്നാണ് പരിസ്ഥിതി പ്രവര്‍ത്തകര്‍ പറയുന്നത്.
നഗരത്തില്‍ ഓടകളില്‍ കെട്ടിക്കിടക്കുനന മാലിന്യങ്ങള്‍ നീക്കി സംസ്‌ക്കരിക്കാതെ നേരെ പുഴയിലേക്ക് ഒഴുക്കിവിടുകയാണ് ചെയ്യുന്നത്. നഗരസഭ നോട്ടീസ് നല്‍കി എന്നു പറയുമ്പോഴും ആശുപത്രികളി്ല്‍ നിന്നും ഹോട്ടലുകളില്‍ നിന്നുമുള്ള മാലിന്യങ്ങള്‍ വരെ പുഴയിലേക്ക് ഒഴുക്കിവിടുന്നത് ഇവിടെ നിര്‍ബാധം തുടരുകയാണ്.
മഴ കുറയുന്നതനുസരിച്ച് പുഴയിലെ നീരൊഴുക്ക് കുറഞ്ഞാല്‍ ഈ മാലിന്യങ്ങളല്ലെ പുഴയില്‍ കെട്ടിക്കിടക്കുകയും പുഴതീരത്ത് താമസിക്കുന്നവരില്‍ പകര്‍ച്ചവ്യാധി പടര്‍ന്നുപിടക്കുന്ന അവസ്ഥയുണ്ടോകുമോയെന്ന ആശങ്കയിലാണ് നാട്ടുകാര്‍
photo courtesy : mathrubhumi



