തിരൂര്‍: തിരൂര്‍ കോലുപ്പാലം സ്വദേശിനിയായ പെണ്‍കുട്ടി തീപ്പൊള്ളലേറ്റ് മരിക്കാനിടയായ സംഭവത്തില്‍ ചമ്രവട്ടം സ്വദേശിയായ യുവാവിനെതിരെ പരാതി. വെങ്ങാലൂരിലെ ഇല്ലിക്കല്‍ സുലൈമാന്റെ മകള്‍ സുല്‍ഫിന (17) മരിച്ച സംഭവത്തിലാണ് പിതാവ് പോലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. 80 ശതമാനത്തിലധികം പൊള്ളലേറ്റ സുല്‍ഫിന ബുധനാഴ്ച രാവിലെ 11 മണിക്കാണ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെച്ച് മരണപ്പെട്ടത്. കഴിഞ്ഞ ശനിയാഴ്ച വൈകീട്ട് ആറരയോടെയാണ് പെണ്‍കുട്ടി ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചത്.
പ്രണയനൈരാശ്യമാണ് വിദ്യാര്‍ത്ഥിനിയെ ആത്മഹത്യക്ക് പ്രേരിപ്പിച്ചതെന്നാണ് സൂചന. പരാതിയില്‍ പറയുന്ന യുവാവുമായി സുല്‍ഫിന പ്രണയത്തിലായിരുന്നത്രെ. ഇവര്‍ തമ്മിലുള്ള വിവാഹം നടക്കാതിരിക്കുകയും മറ്റൊരു യുവാവുമായി വിവാഹാലോചന നടക്കുകയും ചെയ്തതോടെയാണ് പെണ്‍കുട്ടി ആത്മഹത്യക്ക് ശ്രമിച്ചത്.



